ഹൈദരാബാദ്: ഗവര്‍ണറുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഹൈദരാബാദിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത്.
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്നായിരുന്നു നേരത്തെ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ച് പൂര്‍ണതോതില്‍ത്തന്നെ റിപ്പബ്ലിക് ദിനപരേഡ് അടക്കം സംഘടിപ്പിക്കണമെന്ന് തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് രാജ്ഭവനിലെ കെ.സി.ആറിന്റ അസാന്നിധ്യം ചര്‍ച്ചയാകുന്നത്.
On the occassion of 74th #RepublicDay2023 hoisted our National Flag at Rajbhavan #Hyderabad.
நம் இந்திய திருநாட்டின் 74-வது குடியரசு தினத்தை முன்னிட்டு தெலுங்கானா ராஜ்பவனில் தேசியக்கொடி ஏற்றி மரியாதை செலுத்தினேன்.#RepublicDay@rashtrapatibhvn @PMOIndia @narendramodi @HMOIndia pic.twitter.com/NkDaMJW98i
— Dr Tamilisai Soundararajan (@DrTamilisaiGuv) January 26, 2023
ഗാര്‍ഡ് ഓഫ് ഓണറും പരേഡുമടക്കം റിപ്പബ്ലിക് ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. നേരത്തേ രാജ്ഭവനില്‍ പതാകയുയര്‍ത്തല്‍ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ചെറുപരിപാടികള്‍ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നത്.