| Friday, 12th February 2021, 9:25 pm

വാലന്റൈന്‍ ദിനാഘോഷങ്ങള്‍ പാടില്ല; ആശംസാകാര്‍ഡുകള്‍ കത്തിച്ച് പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യവുമായി ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്ത്. ഹൈദരാബാദില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വാലന്റൈന്‍ ആശംസാകാര്‍ഡുകള്‍ കത്തിച്ചു.

വാലന്റൈന്‍ ദിനത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ആശംസാകാര്‍ഡുകള്‍ കത്തിക്കുകയാണ്. പ്രണയദിനം എന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. കുടുംബവ്യവസ്ഥയില്ലാത്ത സംസ്‌കാരത്തിന്റെ ഭാഗമാണ് പ്രണയദിനാഘോഷങ്ങള്‍, തെലങ്കാന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരം മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും കുടുംബമാണ് ഭാരതീയസംസ്‌കാരത്തിന്റെ ഭാഗമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ഫെബ്രുവരി 14 അമര്‍ വീര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്ന് തെലങ്കാന സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന സംസ്ഥാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറഞ്ഞു.

പുല്‍വാമാ ഭീകരാക്രമണത്തില്‍ മരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ഓര്‍മ്മ പുതുക്കലാകണം ഫെബ്രുവരി 14 എന്നും പ്രണയദിനാഘോഷങ്ങള്‍ പൂര്‍ണ്ണമായി നിരോധിക്കണമെന്നും ബജ്‌റംഗ്ദള്‍ ആവശ്യപ്പെടുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Telangana Bajrang Dal protests against Valentine’s Day, burns greeting cards in Hyderabad

We use cookies to give you the best possible experience. Learn more