പട്‌ന: മേയ് 23 ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് രാഷ്ട്രീയ ഭൂചലനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്.
മേയ് 23 വരെ കാത്തിരിക്കൂ, അന്ന് രാഷ്ട്രീയ ഭൂചലനം സംഭവിച്ചേക്കാം. തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
ബീഹാറില്‍ എല്ലായിടത്തും മഹാസഖ്യം വിജയിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.
‘മേയ് 23 ന് ശേഷം ജനദാദള്‍ യു വില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്കുണ്ടാവും. നിതീഷ് കുമാര്‍ രാജി വെക്കേണ്ടി വരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപന തിയ്യതി തീരുമാനിച്ചതു മുതല്‍ ബി.ജെ.പിയും ആര്‍.ജെ.ഡിയും ഭയത്തിലാണ്.’തേജസ്വിയാദവ് പറഞ്ഞു.
ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ആര്‍. എല്‍.എസ്.പി, എച്ച്.എ.എം, എല്‍.ജെ.ഡി. വി.ഐ.പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടേതാണ് മഹാസഖ്യം.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അത്യന്തം ക്രൂരമായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്രയും തരംതാഴ്ന്ന് പോകുമെന്ന് കരുതിയിരുന്നില്ലെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.