പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം പരാജയപ്പെട്ടെങ്കിലും വളരെ മികച്ച പ്രകടനം തന്നെയാണ് സഖ്യത്തിന് നേതൃത്വം നല്‍കിയ ആര്‍.ജെ.ഡി കാഴ്ചവെച്ചത്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ മുന്നോട്ടുപോക്കില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മികച്ച രീതിയിലാണ് തേജസ്വി പ്രവര്‍ത്തിച്ചത്.
ഇപ്പോള്‍ തേജസ്വിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമാ ഭാരതി.
തേജസ്വി വളരെ നല്ല ആളാണെന്നും കുറച്ചു കൂടി പ്രായമാകുമ്പോള്‍ ബീഹാറിനെ നയിക്കാന്‍ കഴിയുമെന്നാണ് ഉമാ ഭാരതി പറഞ്ഞിരിക്കുന്നത്.
ലാലു പ്രസാദ് യാദവ് ബീഹാറിനെ ജംഗിള്‍ രാജ് ആക്കിയെങ്കിലും
തേജസ്വിക്ക് ബീഹാറിനെ നയിക്കാന്‍ പറ്റുമെന്ന് പറഞ്ഞ ഉമാ ഭാരതി നിലവില്‍ തേജസിക്ക് ഭരിക്കാനുള്ള പക്വത വന്നിട്ടില്ലെന്നും കുറച്ച് കാലം കഴിയുമ്പോള്‍ അതിന് സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനെ നയിച്ച ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. 75 സീറ്റുകളിലാണ് ആര്‍.ജെ.ഡി ജയിച്ചത്.
മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക