| Thursday, 18th April 2024, 2:27 pm

അശോകനും കലിംഗ യുദ്ധവും; ഹനുമാന് ശേഷം വീണ്ടും ഒരു പാന്‍ ഇന്ത്യനുമായി തേജ സജ്ജ: ഗ്ലിംപ്‌സ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തേജ സജ്ജയും സംവിധായകന്‍ കാര്‍ത്തിക് ഗട്ടമനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മിറൈ’ എന്ന് പേരിട്ടിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ സാരാംശം ഗ്ലിംപ്‌സ് വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ പേര് വെളിപ്പെടുത്തികൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

രവി തേജ ചിത്രം ‘ഈഗിളി’ന് ശേഷം പീപ്പിള്‍ മീഡിയ ഫാക്ടറിയോടൊപ്പം കാര്‍ത്തിക് ഗട്ടമനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ എത്തുന്ന 36ാമത്തെ സിനിമയാണിത്.

തേജ സജ്ജയെ മികച്ച കഥാപാത്രമായി അവതരിപ്പിക്കാന്‍ ഗംഭീരമായ തിരക്കഥയാണ് ചിത്രത്തിനായി തയ്യാറാക്കിയിട്ടുള്ളത്. മണിബാബു കരണം തിരക്കഥ രചിച്ച ചിത്രം ഉയര്‍ന്ന സാങ്കേതിക നിലവാരം പുലര്‍ത്തിയാണ് ദൃശ്യാവിഷ്‌ക്കരിക്കുന്നത്.


തേജ സജ്ജയുടേതായി ഒടുവിലായി തിയേറ്റര്‍ റിലീസ് ചെയ്ത പ്രശാന്ത് വര്‍മ ചിത്രം ‘ഹനുമാന്‍’ വിജയമായിരുന്നു. തന്റെ മുന്‍ ചിത്രമായ ഹനുമാനിലൂടെ തേജ സജ്ജ വലിയ ഹിറ്റ് സ്വന്തമാക്കിയതിനാല്‍ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, സഹനിര്‍മാതാവ്: വിവേക് കുച്ചിഭോട്‌ല, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പി.ആര്‍.ഒ: ശബരി.

Content Highlight:  Teja Sajja Sets Up Again With A Pan Indian Movie In Mirai After Hanuman, Glimpse video

Latest Stories

We use cookies to give you the best possible experience. Learn more