Advertisement
national news
ബീഹാറില്‍ തേജ് പ്രതാപ്- തേജസ്വി പോര് രൂക്ഷം; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് തേജ് പ്രതാപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 17, 06:23 am
Sunday, 17th October 2021, 11:53 am

പാട്‌ന: ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ മക്കളായ തേജ് പ്രതാപ് യാദവ്-തേജസ്വി യാദവ് പോര് മുറുകുന്നു. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് തേജ് പ്രതാപ് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പിതാവും ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ അശോക് കുമാര്‍ കഴിഞ്ഞ ദിവസം തേജ് പ്രതാപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബീഹാറില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിലാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ആര്‍.ജെ.ഡിയ്ക്കുള്ളിലെ അധികാര വടംവലിയുടെ ഭാഗമായാണ് തേജ് പ്രതാപിന്റെ നീക്കമെന്നാണ് അറിയുന്നത്.

ഒക്ടോബര്‍ 30 നാണ് ബീഹാറിലെ കുശ്വേശര്‍ അസ്താന്‍, താരാപൂര്‍ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കുശ്വേശറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് തേജ് പ്രതാപ് പറഞ്ഞത്.

താരാപൂരില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും തേജ് പ്രതാപ് അറിയിച്ചു. അടുത്തിടെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ എന്ന നിലയില്‍ ഛാത്രാ ജനശക്തി പരിഷത്ത് എന്ന സംഘടന തേജ് പ്രതാപ് രൂപീകരിച്ചിരുന്നു

ഇതിന് കീഴിലാണ് തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tej Pratap to campaign for Congress in Kusheshwar Asthan bypolls in Bihar