ജയ്പൂര്‍: അഴിമതി വിരുദ്ധ വിഭാഗം പരിശോധന നടത്തുന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ജയ്പൂര്‍: അഴിമതി വിരുദ്ധ വിഭാഗം പരിശോധന നടത്തുന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
തഹസില്‍ദാറായ കല്‍പേഷ് കുമാര്‍ ജെയിന് വേണ്ടി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പര്‍വത് സിംഗ് എന്നയാളെ രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എ.സി.ബി ഉദ്യോഗസ്ഥര്‍ ജെയിന്റെ വീട്ടിലെത്തിയത്.
എ.സി.ബിയുടെ വരവ് അറിഞ്ഞ ജെയിന്‍ വീട് ഉള്ളില്‍ നിന്നും പൂട്ടി. അതിന് ശേഷം തന്റെ വീട്ടില്‍ സൂക്ഷിച്ച 20 ലക്ഷത്തോളം രൂപ അടുക്കളയിലെ ഗ്യാസ് സ്റ്റൗവില്‍ വച്ച് കത്തിക്കുകയായിരുന്നു.
എന്നാല്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ വീട്ടിനകത്ത് പ്രവേശിച്ച എ.സി.ബി അധികൃതര്‍ തീ അണച്ച് 1.5 ലക്ഷത്തിന്റെ പണം കണ്ടെടുത്തു. ജെയിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tehsildar burns 20 lakh as ACB visits over bribery allegations