| Friday, 4th May 2012, 1:30 pm

ഗുജറാത്ത് വംശഹത്യ, അജണ്ട ഹിഡനല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ഗ്ഗീയ മുഖം മറച്ചുവെക്കാന്‍ നരേന്ദ്ര മോഡി ഇപ്പോള്‍ പെടാപ്പാട് പെടുന്നുണ്ടെങ്കിലും ഗുജറാത്തിലെ ന്യൂനപക്ഷം ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്. അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ മോഡി വേട്ടയാടിക്കൊണ്ടിരിക്കുന്നു.


ടീസ്റ്റ സെറ്റല്‍വാഡ്/അനുപമ കടകം

മൊഴിമാറ്റം:ദിവ്യ ദിവാകരന്‍

ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ഫാഷിസ്റ്റ് ഉന്മൂലന സിദ്ധാന്തത്തിന്റെ ഭീകരമുഖമാണ് ഗുജറാത്ത്. 2001ല്‍ മോഡി സര്‍ക്കാര്‍ പിന്തുണയോടെ നടന്ന കലാപത്തില്‍ ഉന്തുവണ്ടിക്കാര്‍ മുതല്‍ ലോകസഭാ എം.പി വരെ ഇരയായി. കുടുംബങ്ങള്‍ ഒന്നാകെ കൂട്ടക്കൊല ചെയ്യപ്പെട്ട് ഒറ്റപ്പെട്ടവര്‍, ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറപ്പെട്ടവര്‍, വീടുകളും സ്വത്തുക്കളും കൊള്ളയടിക്കപ്പെട്ട് പെരുവഴിയിലായവര്‍…

അനാഥരായ ഗുജറാത്തിലെ ഇരകള്‍ക്ക് കൈത്താങ്ങായത് മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനസ്സാക്ഷികളായിരുന്നു. ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടി ഇന്നും പോരാട്ടത്തിന് മുന്‍നിരയിലുള്ള വ്യക്തിയാണ് ടീസ്ത സെതല്‍വാദ്. വര്‍ഗ്ഗീയ മുഖം മറച്ചുവെക്കാന്‍ നരേന്ദ്ര മോഡി ഇപ്പോള്‍ പെടാപ്പാട് പെടുന്നുണ്ടെങ്കിലും ഗുജറാത്തിലെ ന്യൂനപക്ഷം ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്. അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ മോഡി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ടീസ്ത സെത്തല്‍ വാദിനെയും കള്ളക്കേസില്‍ കുടുക്കാന്‍ മോഡി ശ്രമിക്കുകയുണ്ടായി. എന്നാല്‍ അടുത്തിടെ സുപ്രീം കോടതി ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി തള്ളുകയായിരുന്നു. ഗുജറാത്തിലെ മുസ്ലീങ്ങളുടെ പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ചും നരേന്ദ്രമോഡിയുടെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കുന്നു.


?സംഘപരിവാറും പ്രത്യേകിച്ച് ബി.ജെ.പിയും തങ്ങളുടെ തീവ്രഹിന്ദുത്വ നിലപാടുപേക്ഷിച്ചുവെന്ന് പുറമേ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അതേസമയം ഗുജറാത്തില്‍ അവരുടെ അജണ്ട ഇപ്പഴും നടപ്പാക്കുന്നുമുണ്ട്.

നമ്മുടെ ഭരണഘടനയുടേയും ജനാധിപത്യ ഭരണസംഹിതയടേയും സമ്മര്‍ദ്ദം കാരണം ചിലപ്പോഴൊക്കെസംഘപരിവാറിന്റേയും അവരുടെ പാര്‍ലമെന്ററി രൂപമായ ബി.ജ.പിയെയും ആശയങ്ങള്‍ തമ്മില്‍ പരസ്പരം വൈരുദ്ധ്യത്തിലാക്കുന്നുണ്ട്. തങ്ങളുടെ വിഘടന അജണ്ടകള്‍ ഉപേക്ഷിച്ചുവെന്നു തോന്നിയാലും തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാവുമെന്നു കണ്ടാല്‍ അവരതെടുത്ത് പ്രയോഗിക്കുന്നതു കാണാം. യു.പിയെ നോക്കിയാല്‍ ഇത് വ്യക്തമാവുന്നതാണ്. തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിക്കൊടുത്തിട്ടുള്ള ആ വഴി ഇന്നോളം അവരുപേക്ഷിച്ചിട്ടില്ല.

1984ലെ സിക്ക് കൂട്ടക്കുരുതിയ്ക്ക് ശേഷം കോണ്‍ഗ്രസു പോലും പ്രയോജനപ്പെടുത്തിയ ഭൂരപക്ഷവാദം അല്ലെങ്കില്‍ ഭൂരിപക്ഷ വോട്ടുസമാഹരണം തന്നെ സംഭവിച്ചു. ഇപ്പോള്‍ ഗുജറാത്തിലായാലും മറ്റെവിടെയായാലും ഇതേ അടിസ്ഥാന വിഘടനതന്ത്രം തന്നെ അവര്‍ സ്വീകരിച്ചുവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഹിന്ദുത്വവൈര്യന്നോ ഹിന്ദുത്വാക്രമണമെന്നോ ഹിന്ദുത്വവേട്ടയെന്നോ എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് പറഞ്ഞുകൊണ്ടിരിക്കാനാവില്ലല്ലോ. അതു അരോചകമായിരിക്കും. എന്നാല്‍ എന്നാല്‍ വേറൊന്നും  നിങ്ങള്‍ക്കു പറയാനില്ലെങ്കില്‍ പിന്നെ വേറെ ചെയ്യാനാകും?

ജനാധിപത്യഭരണക്രമത്തിലെ തൂണുകളെ തകര്‍ത്തെറിഞ്ഞുകൊണ്ട്, സമൂഹത്തെ മുഴുവനും തെരഞ്ഞെടുപ്പുലാഭങ്ങള്‍ കൊയ്യുന്നതിനായി വിഭജിച്ചു. തുല്യാവകാശം എന്നതും ഇന്ത്യക്കാരുടെ സന്ധിയല്ലാത്ത ജന്മാവകാശമാണെന്ന്ു വിശ്വസിക്കാത്ത, ഭരണഘടനാവരുദ്ധ നലപാടു സ്വീകരിച്ച പോലീസുകാരും അധ്യാപകരും, എന്തിന്, ന്യായാധിപന്‍മാര്‍ പോലും നിങ്ങള്‍ക്കുണ്ട്.

?ഗുജറാത്തില്‍ ഒരുപാട് പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലിയല്‍ പ്രത്യക്ഷമായിട്ടല്ലാതെ തങ്ങളുടെ അജണ്ട മുന്നോട്ടു വയ്ക്കുന്ന ഈ രീതിയെ കുറിച്ചെന്തു പറയുന്നു? തന്നെ അധികാരത്തിലെത്തച്ച കാവി രാഷ്ട്രീയത്തില്‍ നിന്നും എന്തുകൊണ്ടാണ് മോഡി അകലം പാലിക്കുന്നത്?

1960ന്റെ മധ്യം മുതല്‍ ബഹുമുഖമായ ചരിത്രമുള്ള പ്രദേശമായി വര്‍ത്തിക്കുന്ന ഗുജറാത്ത്, ഒരു വ്യത്യസ്ഥ പഠനമാണ്. ഗുജറാത്തിനെക്കുറിച്ചു പറയുമ്പോള്‍ നര്‍മ്മദിന്റെ കവിതകളും വലി ഗുജറാത്തി എന്ന ഉറുദു കവിയേയും ഒര്‍ക്കേണ്ടതുണ്ട്.  അദ്ദേഹത്തിന്റെ ദര്‍ഗ ഒരുകൂട്ടമാള്‍ക്കാര്‍ 2001 ഫെബ്രുവരി 28ന് തകര്‍ത്തു. അന്നത്തെ കമ്മീഷണര്‍ പി.സി.പാണ്ഡെയുടെ ഓഫിസിനെതിര്‍വശത്തായിരുന്നിട്ടും ഇതു സംഭവിച്ചു.ഇത് കാണിക്കുന്നത് ആര്‍.എസ്.എസും അതിന്റെ സംഖ്യങ്ങളും നേടിയെടുത്ത വിജയമാണ്.

കേന്ദ്ര ഫണ്ടിന്റെ 10,000 കോടിയില്‍ മുസ്ലീം യുവജനങ്ങള്‍ക്ക് വിഹിതം എങ്ങനെ ഗവണ്‍മെന്റിലേയ്ക്കു തന്നെ തിരകെ മടങ്ങി എന്നു പരിശോധിച്ചാല്‍ തന്നെ മോഡി പുതുവേഷമണിഞ്ഞതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാകും. ഗുജറാത്തില്‍ കുറ്റാന്വേഷണത്തിനു നിയമിക്കപ്പെട്ടവരില്‍ എത്ര മുസ്ലീങ്ങളുണ്ട്? ഗുജറാത്തില്‍ 4000ത്തോളം രജിസ്റ്റര്‍ ചെയ്ത വക്കീലന്‍മാരുണ്ട്. എന്നാല്‍ പ്രോസിക്ക്യൂട്ടര്‍മാരുടെയും അധ്യാപരുടെയും പോലീസുകാരുടേയും നിയമനത്തില്‍ എന്തെങ്കിലും ആനുപാതിക പ്രാതിനിധ്യം ഉണ്ടോ?

2002നു മുമ്പു തന്നെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ചു നിര്‍ത്തുന്ന രീതിയുണ്ടായിരുന്നെങ്കിലും പിന്നീടത് ഏറ്റവും മോശമായ സ്ഥിതിയിലായി. ചില സ്‌കൂളുകളില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആയതുകൊണ്ടു മാത്രം പ്രവേശനം നിഷേധിച്ചിരുന്നു.കച്ചിലേയ്‌ക്കോ സബര്‍കന്തയിലേയ്‌ക്കോ പോയിക്കഴിഞ്ഞാല്‍ ദഹിത് പഞ്ചമഹള്‍ എന്നിവിടങ്ങളില്‍ പോലും ഭേതപ്പെട്ട സ്ഥിതിയാണ്.
അഹമദാബാദ്, വഡോദര, സൂറത്ത് മുതലായ സ്ഥലങ്ങളിലെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പലപ്പോഴും സ്ഥിരം വാര്‍ത്കള്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വരെ ഈ നഗരങ്ങളില്‍ ക്രിസ്തുമസ് ആഘോഷവേളകളില്‍ സംഭവിക്കുന്ന കാര്യങ്ഹളില്‍ നിശബ്ദരാണ്. രാത്രി പ്രാര്‍ത്ഥനയുടെ ശബ്ദം പുറത്തുവരാതിരിക്കാനായി ക്രിസ്തീയ പള്ളികളുടെ വാതിലുകള്‍ നിര്‍ബന്ധമായി അടപ്പിക്കുകയാണ് ഇവിടങ്ങളില്‍.

പാര്‍ശ്വവല്‍ക്കരിക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു മിഷനറികളേയോ ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ പേരോ എങ്ങും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ദിനംപ്രതി പീഡനങ്ങളും തട്ടിക്കൊട്ടുപോകലുകളും നടമാടിയിരുന്നു. മാധ്യമങ്ങളെ സംബന്ധിച്ചടുത്തോളം ഇത്തരം സംഗതികള്‍ അവര്‍ക്ക് ജീവിക്കാനുള്ള അവശ്യഘടകങ്ങളായി മാറിയിരിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.

ധ്രുവീകരണത്തെ തടയാന്‍ വേണ്ടി നിര്‍മിച്ച ദി ഗുജറാത്ത് പ്രോഹിബിഷന്‍ ഓഫ് ട്രാന്‍സ്‌ഫെര്‍ ഓഫ് ഇമ്മൂവബള്‍ പ്രോപര്‍ട്ടി ആന്റ് പ്രൊവിഷന്‍ ഫോര്‍ പ്രൊബേഷന്‍ ഓഫ് ടെനെന്റ്‌സ് ഫ്രം എവിക്ടേഴ്‌സ് ഫ്രം പ്രിമൈസസ് ഇന്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയ ആക്ട്. യഥാര്‍ത്ഥത്തില്‍ വിഘടനത്തെ പ്രൊത്സാഹിപ്പിക്കുകയായിരുന്നു. അതെക്കുറിച്ച് എന്ത് പറയുന്നു? ലഹളയ്ക്കു ശേഷം ഇതു ഭേദഗതി ചെയ്തുവെന്നു കരുതപ്പെടുന്നു.

ദളിതരെന്നും മുസ്ലീം ചേരിയെന്നും മറ്റുള്ളവരെന്നും വ്യക്തമായ സമുദായവിഭജനത്തിലെത്തിക്കുന്ന വളരെ വിചിത്രമായ ഫോര്‍മുലയാണിത്. എണ്ണത്തില്‍ കുറവായ ക്രിസ്ത്യാനികളും ഇതിനിടയില്‍ പെടുന്നുണ്ട്. ദുരിതം കുറയ്ക്കാനെന്ന പേരില്‍ ജനങ്ങള്‍ക്കിടയില്‍ ബന്ധം വളരുന്നതും തടയുകയാണു യഥാര്‍ത്ഥത്തില്‍ ഈ നിയമം ചെയ്യുന്നത്.

?ക്രസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുകൊണ്ടു മോഡി ഗവണ്‍മന്റ് മത പരിവര്‍ത്തനവിരുദ്ധ വിയമങ്ങള്‍ ഉപയോഗിക്കുന്നു.  

ആകെ രാജസ്ഥാനും ഗുജറാത്തുമാണ് ഈ നിയമങ്ങള്‍ നിലവില്‍ വന്ന രണ്ടു സംസ്ഥാനങ്ങള്‍. അതു ഫലത്തില്‍  ഭരണഘടനയിലെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെങ്കിലും വിരോധാഭാസമെന്നു പറയട്ടെ , “ഫ്രീഡം ഓഫ് റിലീജിയസ്” ആക്ട് എന്നാണ് ഇതിന്റെ പേര്. ഈ നിയമങ്ങളെല്ലാം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നേ ഞാന്‍ പറയൂ.

?മുസ്ലീങ്ങളെ ബോധപൂര്‍വ്വം താമസസൗകര്യങ്ങള്‍ വിദ്യാഭ്യാസം തൊഴിലവസരങ്ങള്‍ എന്നിവയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടല്ലോ. എന്താണിതിനെ പറ്റി പറയാനുള്ളത്?

തീര്‍ച്ചയായും 41ശതമാനം വരുന്നതില്‍ 26 ശതമാനം മുസ്ലീങ്ങള്‍ മാത്രമേ മെട്രിക്കുലേഷന്‍ വരെയെത്തിയിട്ടുള്ളൂ. 79ശതമാനം വരുന്ന മുസ്ലീങ്ങളില്‍ 75ശതമാനം പേര്‍ക്കുമാത്രമേ സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചിട്ടുള്ളൂ. നഗരത്തിലെ ദാരിദ്ര്യനിരക്കു, ഉന്നതജാതി ഹിന്ദുക്കള്‍ ്‌നുഭവിക്കുന്നതിനേക്കാള്‍ നിന്നും 800ശതമാനം ഉയര്‍ന്നതാണ്. അത് ഒ.ബി.സിക്കാരുമായി തട്ടിച്ചു നോക്കുകയാണെങ്കില്‍ 50 ശതമാനം വരെ ഉയര്‍ന്നതാണ്.  മുസ്ലീംങ്ങളുടേതായി 12 ശതമാനം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും 2.6 ശതമാനം പേര്‍ക്കു മാത്രമേ ലോണുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളൂ. കടുത്ത വിശപ്പും പോഷക ആരോഗ്യക്കുറവുമാണ് ഗുജറാത്തിലെങ്ങും. സ്ത്രീകളിലും കുട്ടികളിലെയും വിളര്‍ച്ചാനിരക്ക് 1999ല്‍ 46.3 ശതമാനമായിരുന്നെങ്കില്‍ 2004ല്‍ എത്തിനില്‍ക്കുമ്പോള്‍ അത് 55 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ദേശീയ തലത്തില്‍ മറ്റു സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോള്‍ 1974 മുതല്‍ 2008 വരെയുള്ള ജി.ഡി.പി. ഗുജറാത്ത് ഇതുവരെ മാറ്റിയിട്ടില്ല.

കേന്ദ്രത്തിന്റെയും നിയമാനുസൃത സഭകളുടെയും വ്യത്യസ്ഥാഭിപ്രായങ്ങളാണ് ഏറ്റവും ദുരന്തം. 2002 മുതലുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്കളില്‍ ഗുജറാത്തിലെ പുനക്രമീകരണത്തിനായോ പുനരധിവാസത്തിനായോ യാതൊരു വിധ നടപടിയുമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ യാതൊരു നടപടിയുമുണ്ടായില്ല. മുസ്ലീം യുവജനങ്ങള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് സ്‌കീം നടപ്പാക്കുന്നതിനെതിരെയും എന്‍.സി.എമിന് (National Human Right Commission) യാതൊന്നും ചെയ്യാനായില്ല. സ്ത്രീകളുടെയും കുട്ടികളുടെയും വിളര്‍ച്ചാനിരക്കു കണ്ട് മൗനം പാലിക്കാന്‍ മാത്രം എന്‍.സി.ഡബ്ല്യൂയും എന്‍.സി.പി.സി.ആര്‍നും കഴിഞ്ഞിട്ടുള്ളൂ, എന്തുകൊണ്ട്? സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിഷ്‌കര്‍ഷിച്ചിരുന്ന ഒരു തുല്യാവസരകമ്മീഷന്‍ (ഈക്വല്‍ ഓപ്പര്‍ച്ച്യൂണിറ്റി കമ്മീഷന്‍) ഉണ്ടായിരുന്നെങ്കില്‍ , അത് സ്വതന്ത്രവും പിന്‍താങ്ങുതുമായിരുന്നുവെങ്കില്‍ , ഈ വിവേചനങ്ങളുടെ നിരക്കുകളെ അഭിസംബോധനചെയ്യാമായിരുന്നു.

? പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ഈ സമുദായങ്ങള്‍ക്കൊരു പ്രതിവിധി എന്താണ്?

കോടതിയിലൂടെയും എന്‍.സി.എമിലൂടെയും എന്‍.എച്.ആര്‍.സിയിലൂടെയും ഈ വിവേചനങ്ങള്‍ ക്കെതിരായി പ്രവര്‍ത്തിക്കുകയും അതു സ്ഥാപിച്ചെടുക്കുകയും അതിലൂടെ ഈ ധ്വംസനങ്ങള്‍ക്കു പരിഹാരം നേടുകയും ചെയ്യുക എന്നത് മാത്രമാണ് ഏക വഴി. സമുദായ സംഘടനകള്‍ സഹായം നല്‍കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുത് തന്നെ. എന്നാല്‍ ഗുജറാത്ത് സംസ്ഥാനത്തിനും ഇന്ത്യന്‍ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ എന്തു നിലപാടാണ് വെയ്ക്കാനാവുന്നത്?

തന്റെ ജനതയോട്, അവര്‍ ക്രിസ്ത്യാനികളോ മുസ്ലീംങ്ങളോ ദളിതരോ ആരുമായിക്കോട്ടെ, ഭരണഘടനാപരമായ ചുമതലയും ഉത്തരവാദിത്ത്വവും അതിനില്ലെ? ഏതു ഡിപ്പാര്‍ട്ട്‌മെന്റാണ് ഭവനവായ്പയുടേയും ബാങ്ക് ലോണുകളുടേയും കാര്യത്തില്‍ വിവേചന നടപടികള്‍ സ്വീകരിക്കുന്നതെന്ന് നമുക്കു കൂട്ടായി കണ്ടെത്തേണ്ടതുണ്ട്. മാധ്യമങ്ങള്‍ക്ക് ഇതു പുറത്തുകൊണ്ടുവരുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്. സ്‌കൂളുകളിലെ പ്രവേശന കാര്യത്തിലായാലും ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമൊക്കെ ഇതു സ്വീകരിക്കേണ്ടതാണ്.

ഞങ്ങളെന്നും അവരെന്നുമുള്ള വേര്‍തിരിവ് പൊതു ചര്‍ച്ചകളില്‍ പോലും കടന്നുകൂടിയിരുന്നത് രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും എടുത്തുപ്രയോഗിക്കാവുന്ന പ്രതിഷേധമായി മാറിയതാണ് യഥാര്‍ത്ഥ പ്രശ്‌നം. സ്ത്രീകള്‍, കുട്ടികള്‍, ദളിതര്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന പാര്‍പ്പിട സൗകര്യം വിദ്യാഭ്യാസം തുടങ്ങിയ അവകാശ നിഷേധങ്ങള്‍ക്കെതിരെ അനുകൂലവും സജീവവുമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തികൊണ്ടുവരേണ്ടതാണ്.

രാഷ്ട്രീയ എതിര്‍കക്ഷിയെന്ന് ഞാന്‍ പറയുന്നത് കോണ്‍ഗ്രസിനെയാണ്. എന്നാല്‍ മറ്റുള്ള മതേതര പാര്‍ട്ടികളുടെ കാര്യമെന്താണ്? അവര്‍ക്കും പൊതു പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. ഒരു കാലത്ത് പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന എ.ഐ.ഡി.ഡബ്യൂ.എ, സി.പി.ഐ, സി.പി.ഐ.എം എന്നിവയെയൊന്നും ഇപ്പോള്‍ കാണാനേയില്ല.

?സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള സദ്ഭാവനാ മിഷനെ കുറിച്ചെന്തു പറയുന്നു?

അത് ലോകത്തിനു തന്നെ അപമാനമാണ്. നികുതി ഉപയോഗശൂന്യമാക്കിക്കളയുകയാണ്. മോഡിയെക്കൂടാതെ 2002ല്‍ തന്റെ പാര്‍ട്ടിക്കുള്ളില്‍ മോഡിയുടെ രാഷ്ട്രീയ ഭാവി രജിച്ച അരുണ്‍ ജയ്റ്റ്‌ലിയോടോ ബി.ജെ.പിയിലെ മറ്റു ദേശീയനേതാക്കളോടെ ചോദിക്കുക. സംഭവത്തിന് ശേഷം നടന്ന പ്രതികാരക്കുരുതികളില്‍ നിങ്ങള്‍ നിരുപാധികം അപലപിക്കുന്നുവോ എന്ന്്. മതേതരസംഘടനകളും, മുസ്ലീം സംഘടനകളും പ്രതിപക്ഷവുമടക്കം നമ്മളെല്ലാവരും ഗോധ്രാ തീവണ്ടി ദുരന്തത്തെ അപലപിക്കുന്നവരാണ്. എന്നാല്‍ ഗോധ്രസംഭവത്തിനു പ്രതികാരമാസൂത്രണം ചെയ്തതിലൂടെ കൂട്ട കൊലപാതകങ്ങള്‍ക്കും പട്ടാപ്പകല്‍ ബലാല്‍സംഘങ്ങള്‍ക്കും ഇടയാക്കിയ രോഗാതുരമായ ഭീകരതയെ അപലപിക്കാന്‍ എന്തുകൊണ്ടാണ് ആര്‍.എസ്.എസ്, ബി.ജെ.പി, വി.എച്.പിക്കാര്‍ വൈമനസ്യം കാണിക്കുന്നത്? എന്തെന്നാല്‍ ഇങ്ങനെ വര്‍ഗ്ഗീയവിദ്വേഷവും പകയും വളര്‍ത്തിയാല്‍ രാഷ്ട്രീയനേട്ടം കൊയ്യാമെന്നവര്‍ക്കറിയാം.

Latest Stories

We use cookies to give you the best possible experience. Learn more