| Monday, 25th September 2017, 7:42 pm

ടീസറ്റ സെതല്‍വാദിനെ വാരാണസിയില്‍ അന്യായമായി അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: വാരാണസിയില്‍ പൊതുപരിപാടിക്കെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബനാറസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെടുത്തിയാണ് അറസ്റ്റ്.

ഒന്നരമാസം മുമ്പ് തീരുമാനിച്ചപ്രകാരം രാജ്ഘട്ടില്‍ സമാജ്വാദി ജന്‍ പരിഷദിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് താന്‍ വാരാണസിയിലെത്തിയതെന്നും എന്നാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തന്നെ തടയുകയായിരുന്നെന്നും ടീസ്റ്റ പറഞ്ഞു.


Read more:  ‘കുറ്റസമതവുമായി കേന്ദ്രം’; സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് മോദി; കേരളത്തിനെതിരെയും പരാമര്‍ശം


ബനാറസിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എയര്‍പോര്‍ട്ടിന് പുറത്തുകടക്കാന്‍ അനുവദിച്ചെങ്കിലും രാജ്ഘട്ടിലേക്ക് പോകുന്ന വഴി പൊലീസ് പിന്നെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ടീസ്റ്റ പറഞ്ഞു. കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റെന്നും അവര്‍ പറഞ്ഞു.

8 മണിക്കൂര്‍ പിന്നിടുമ്പോഴും ടീസ്റ്റയെ പൊലീസ് തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് വിവരം.

We use cookies to give you the best possible experience. Learn more