| Saturday, 27th July 2019, 9:26 am

ദല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് 16കാരനെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് 16കാരനെ തല്ലിക്കൊന്നു. വടക്ക് പടിഞ്ഞാറ് ദല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. വീട്ടില്‍നിന്നും മോഷണം നടത്തിയെന്ന് ആരോപിച്ചാണ് 16കാരനെ തല്ലിക്കൊന്നതെന്ന് പൊലീസ് പറയുന്നു.

‘വ്യാഴാഴ്ച രാത്രി ആദര്‍ശ് നഗര്‍ വില്ലേജിലെ ഒരു വീട്ടില്‍നിന്നാണ് കൗമാരക്കാരനെ പിടികൂടിയത്. കവര്‍ച്ച നടത്താനെത്തിയ 16കാരനെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു’ പൊലീസ് പറയുന്നു.

പ്രദേശവാസി തന്നെയായ കൗമാരക്കാരന്‍. ഗുരുതരമായി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ വീട്ടുടമസ്ഥനടക്കം ആറുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more