റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് തോറ്റപ്പോഴാണ് 16 കാരന്‍ ട്വിറ്ററിലൂടെ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.
ഇതിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും ചെന്നൈ തോറ്റതോടെ ടീമിലെ അംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയ്ക്കെതിരെയും സമാനമായ രീതിയില്‍ സൈബര്‍ അധിക്ഷേപം നടത്തിരുന്നു.
ഇതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് -കിങ്ങ്‌സ ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കമന്ററിക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ വിവാദ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ ബൗളിംഗിലാണ് കോഹ്‌ലി പരിശീലിച്ചതെന്നും ഇത് മതിയാവില്ലെന്നുമായിരുന്നു സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം.
തുടര്‍ന്ന് ഗവാസ്‌ക്കറിന് മറുപടിയുമായി അനുഷ്‌ക രംഗത്ത് എത്തിയിരുന്നു. എപ്പോഴാണ് തന്റെ പേര് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് നിര്‍ത്തുകയെന്നും എന്തു കൊണ്ടാണ് ഭര്‍ത്താവിന്റെ ഗെയിമിനായി ഒരു ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈ പ്രസ്താവന നടത്തിയത് എന്ന് നിങ്ങള്‍ വിശദീകരിക്കണമെന്നും അനുഷ്‌ക ഗവാസ്‌കറോട് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക