| Sunday, 4th November 2018, 11:17 am

ഐ.സി.യുവിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാമ്പുകടിയേറ്റ് അത്യാസന്നനിലയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആശുപത്രി ജീവനക്കാരനും മറ്റു നാലുപേരും ചേർന്ന് ബലാത്സംഗം ചെയ്തു. ഉത്തർ പ്രദേശിലെ റായ് ബറേലിയിലെ ഒരു സ്വകാര്യആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. അഞ്ചുദിവസം മുൻപ് തന്റെ തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന പെൺകുട്ടിയെ പാമ്പു കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമാണെന്ന് കണ്ടാണ് ഐ.സി.യുവിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്.

Also Read മേലധികാരികൾ ലൈംഗികമായി ചൂഷണം ചെയ്തു: പരാതിയുമായി 25 വനിതാ ഹോം ഗാർഡുകൾ

സംഭവം നടക്കുമ്പോൾ മുറിയിൽ പെൺകുട്ടി ഒറ്റക്കായിരുന്നു. ” ജനറൽ വാർഡിലേക്ക് മാറ്റിയ ശേഷം, എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പെൺകുട്ടി ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ഊർജ്ജിതമായിത്തന്നെ തന്നെ നടക്കുകയാണ്” മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എ. സിംഗ് പറഞ്ഞു. ഒരു ആശുപത്രി ജീവനക്കാരനെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.

രാത്രിയിൽ താൻ ഒറ്റക്കായിരുന്നപ്പോൾ യൂണിഫോമിട്ട ഒരാളും മറ്റു നാല് പേരും മുറിയിലേക്ക് കടന്നു വരികയായിരുന്നുവെന്നു പെൺകുട്ടി തന്റെ മുത്തശ്ശിയോട് പറഞ്ഞു. തനിക്ക് ബലം പ്രയോഗിച്ച് അവർ ഇഞ്ചക്ഷൻ തന്നുവെന്നും, തടയാൻ ശ്രമിച്ചപ്പോൾ തന്റെ വാ പൊത്തിപിടിക്കുകയും കൈ കെട്ടി വെക്കുകയും ചെയ്ത ശേഷം ഉപദ്രവിക്കുകയുമായിരുന്നു.പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മുത്തശ്ശി പെട്ടെന്നുതന്നെ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

Also Read ആള്‍ക്കൂട്ടത്തിന്റെ പിറകെ പോകുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല; ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്ന് വി.ഡി. സതീശന്‍

കുറ്റം ചെയ്ത ആശുപത്രി ജീവനക്കാരനെതിരെയും മറ്റു നാല് പേർക്കെതിരെയും യു.പി. പൊലീസ് എഫ്.ഐ.ആർ. ഫയൽ ചെയ്തു. ഐ.സി.യുവിലെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

Latest Stories

We use cookies to give you the best possible experience. Learn more