വാഷിംഗ്ടണ്‍: ടിക് ടോക്കില്‍ മെയ്ക്കപ്പ് ടൂട്ടോറിയല്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലാവുന്നത്. വീഡിയോയുടെ തുടക്കത്തില്‍ നീണ്ട കണ്‍പീലികള്‍ക്കുള്ള മാര്‍ഗങ്ങള്‍ പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. പക്ഷേ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വീഡിയോയുടെ കഥ മാറി.
കണ്‍പീലികളില്‍ മെയ്ക്കപ്പു ചെയ്തു കൊണ്ടിരിക്കെ രൂക്ഷ വിമര്‍ശനമാണ് ചൈനീസ് സര്‍ക്കാരിനു നേരെ ഈ പെണ്‍കുട്ടി നടത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ആദ്യമായി നിങ്ങളുടെ കണ്‍പീലികള്‍ പിടിക്കുക. അതിനു മുമ്പ് ഈ വീഡിയോ കാണാനുപയോഗിക്കുന്ന ഫോണില്‍ എന്താണ് ചൈനയില്‍ നടക്കുന്നത് എന്ന് സെര്‍ച്ച് ചെയ്യുക.
ഉയിഗുര്‍ മുസലിങ്ങളെ ചൈനീസ് സര്‍ക്കാര്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് തള്ളിയിരിക്കുകയാണ്.അവരെ കുടുംബത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു. കൊല്ലുന്നു. മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നു. മതം മാറ്റുന്നു.
ഇത് മറ്റൊരു ഹോളോകോസ്റ്റാണ്. പക്ഷേ ആരും അതേ പറ്റി സംസാരിക്കുന്നില്ല’, ഇങ്ങനെയാണ് വീഡിയോയില്‍ പറയുന്നത്.
ഫെറൊസ അസിസ് എന്ന ന്യൂജേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോ ചെയ്തിരിക്കുന്നത്. ചൈനയുടെ കമ്പനിയായ ടിക് ടോക്കില്‍ ചൈനയ്‌ക്കെതിരെ പറയുന്ന കാര്യങ്ങള്‍ വിലക്കുമെന്നതിനാലാണ് ഈ വഴി സ്വീകരിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്.
1.5 മില്യണ്‍ പേരാണ് അസിസിന്റെ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ തന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് വിലക്കിയെന്നും അസീസി ആരോപിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ വീഡിയോയുടെ തുടര്‍ച്ചയായി രണ്ടു വീഡിയോകള്‍ കൂടി ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതില്‍ ഉയിഗുര്‍ മുസലിങ്ങള്‍ക്കതിരായുള്ള അതിക്രമത്തിനെതിരെ സോഷ്യമീഡിയക്ക് പലതും ചെയ്യാനാവുമെന്നും അസീസി പറയുന്നു.