| Monday, 12th October 2020, 4:35 pm

മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി; ഭ്രൂണഹത്യ നടത്തി, പിതാവും കാമുകനും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ പതിനേഴുകാരിയെ പിതാവും കാമുകനും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ പെണ്‍കുട്ടിയുടെ പിതാവിനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഭ്രൂണഹത്യ നടത്തുകയും ഭ്രൂണം റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് താനെയിലെ വസിന്ദ് ടൗണില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയ്ക്ക് നേരെ നടന്ന ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.വഴിയരികില്‍ കണ്ടെത്തിയ ഭ്രൂണം പെണ്‍കുട്ടിയുടെതാണെന്ന് വ്യക്തമായെന്ന് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ യോഗേഷ് ഗൗരവ് പറഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിതാവും കാമുകനും നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

നവി മുംബൈയിലെ പന്‍വേലിലാണ് പെണ്‍കുട്ടിയും കുടുംബവും മുമ്പ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് അയല്‍ക്കാരനായിരുന്ന 21 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം വസിന്ദ് ടൗണിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ അതിനുശേഷവും യുവാവ് പെണ്‍കുട്ടിയെ കാണാന്‍ എത്തുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 376, പോക്‌സോ വകുപ്പ് ഉള്‍പ്പടെയുള്ള ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Teen Raped By Her Father And Boyfriend In Maharashtra

Latest Stories

We use cookies to give you the best possible experience. Learn more