അശ്ലീല ചിത്രങ്ങള്‍ കാണുന്ന പെണ്‍കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കുമെന്ന് പുതിയ പഠനം. അശ്ലീല ചിത്രങ്ങള്‍ മാത്രമല്ല അത്തരത്തിലുള്ള മൊബൈല്‍ സന്ദേശങ്ങളും മെയിലുകളും ഇവരെ അസ്വസ്ഥരാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
എന്‍.എസ്.പി.സി.സിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇത്തരത്തിലുള്ള അശ്ലീല ചിത്രങ്ങള്‍ കാണുമ്പോള്‍ സമ്മര്‍ദ്ദം കൂടുതലെന്നും പഠനത്തില്‍ പറയുന്നു.
ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ വെച്ച് നടത്തിയ ദ സ്റ്റഡി ഓഫ് ചില്‍ഡ്രന്‍ ഏന്‍ഡ് യങ്ങ് പീപ്പിള്‍ എന്ന സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്തതില്‍ 80 ശതമാനം പേരും അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുമ്പോള്‍ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ടെന്നാണ് വെളിപ്പെടുത്തിയത്.
എന്നാല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ കാണാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഉണ്ടെന്നും പഠനത്തില്‍ വ്യക്തമായി. ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെയും മറ്റുമെത്തുന്ന ഇത്തരം അജ്ഞാത സന്ദേശങ്ങള്‍ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാറുണ്ടെന്നാണ് അവരുടെ വെളിപ്പെടുത്തല്‍.
ഇത്തരം ചിത്രങ്ങള്‍ കാണുന്നതും സന്ദേശങ്ങള്‍ കൈമാറുന്നതും പഠനത്തിലുള്ള ശ്രദ്ധയും അതുപോലെ മറ്റ് ജോലികളിലുള്ള താത്പര്യവും കുറയാന്‍ കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.