| Saturday, 7th July 2018, 10:01 am

പ്രിന്‍സിപ്പലും രണ്ട് അധ്യാപകരും 15 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ഗുരുതര പരാതിയുമായി 15 കാരിയായ പെണ്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചപ്ര(ബീഹാര്‍):സ്‌കൂള്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരും ചില സഹപാഠികളും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. ബീഹാറിലെ ചപ്ര ജില്ലയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ ആറുമാസമായി താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ലൈംഗിക പീഡനത്തെ കുറിച്ച് പരാതി നല്‍കിയത്.

ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ച് തന്ന ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിക്കുകയായിരുന്നെന്നും 15 കാരിയായ പെണ്‍കുട്ടി പറയുന്നു.

പര്‍സഗാര്‍ ഗ്രാമത്തിലെ ദിപേശ്വര്‍ ബാല്‍ ഗ്യാന്‍ നികേതന്‍ പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് എക്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.


അഴിമതി; നവാസ് ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും തടവ്


പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രിന്‍സിപ്പലിനേയും ഒരു അധ്യാപകനേയും രണ്ട് വിദ്യാര്‍ത്ഥികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

2017 ഡിസംബര്‍ മുതല്‍ താന്‍ ശാരീരിക അതിക്രമത്തിന് ഇരയാവുകയായിരുന്നെന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പറയുന്നു.
ക്ലാസിലെ സഹപാഠിയാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഇതിന് പിന്നാലെ ഈ ദൃശ്യങ്ങള്‍ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തുകയും ക്ലാസിലെ തന്നെ മറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്ന് വീണ്ടും തന്നെ ഉപദ്രവിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹവും രണ്ട് അധ്യാപകരും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.


യാത്രക്കിടെ റോഡില്‍ കണ്ടത് രണ്ടായിരത്തിലേറെ കുഴികള്‍; എക്സിക്യൂട്ടീവ് എഞ്ചീനിയറെ സസ്പെന്‍ഡ് ചെയ്ത് ജി.സുധാകരന്‍


സംഭവത്തില്‍ വിശദമായ പരിശോധന നടത്താന്‍ ചപ്ര എസ്.പി ഹരികിഷോര്‍ റായ് ഡി.എസ്.പി അജയ് കുമാര്‍ സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും അധ്യാപകനേയും രണ്ട് വിദ്യാര്‍ത്ഥികളേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കോടതിയില്‍ എത്തിക്കുന്ന പെണ്‍കുട്ടി ഇന്ന് മജിസ്‌ട്രേറ്റിന് മുന്‍പില്‍ മൊഴി നല്‍കും. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടിയുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.

We use cookies to give you the best possible experience. Learn more