'താൻ നേരിട്ടല്ല കള്ളവോട്ട് കണ്ടെത്തിയത്‍': കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. പക്ഷപാതമില്ലാതെയാണ് തൻ്റെ പ്രവര്‍ത്തനമെന്നും കള്ളവോട്ടിലെ നടപടി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
‘കാസര്‍ഗോഡ് മണ്ഡലത്തിലെ പിലാത്തറ ബൂത്തിൽ നടന്ന കള്ളവോട്ട് ഗൗരവതരമാണ്. കള്ളവോട്ട് താൻ സ്വന്തമായി കണ്ടെത്തിയതല്ല. വസ്തുത പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്. പഞ്ചായത്തംഗം എം പി സലീനക്കെതിരെ നടപടി സ്വീകരിക്കണമോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. എം പി സലീനയെ അയോഗ്യയാക്കാൻ ശുപാര്‍ശ ചെയ്തത് ജനാധിപത്യപരമായ നടപടിയാണ്. അതിൽ തെറ്റില്ല’ മീണ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ടിക്കാറാം മീണ ഇക്കാര്യം പറഞ്ഞത്.
കാസര്‍കോട് കള്ളവോട്ട് നടന്നുവെന്നത് യു.ഡി.എഫിന്റെ പ്രചരണ തന്ത്രമാണെന്നും ടിക്കാറാം മീണ അതിന്റെ ഭാഗമായെന്നാണ് കോടിയേരിയുടെ ആരോപിചത്. സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ചെയ്തതെന്നും അത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
മാത്രമല്ല, അദ്ദേഹം വിധി പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒരു പഞ്ചായത്ത് മെമ്പര്‍ കുറ്റം ചെയ്തുവെന്നാണ്. എന്തടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും കോടിയേരി ചോദിച്ചു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനായി പ്രവര്‍ത്തിക്കുന്ന ഓഫീസറുടെ തലയ്ക്കു മുകളില്‍ കയറി നില്‍ക്കുന്ന സമീപനമാണ് ടിക്കാറാം മീണ സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനായി പ്രവര്‍ത്തിക്കുന്ന ഓഫീസറുടെ തലയ്ക്കു മുകളില്‍ കയറി നില്‍ക്കുന്ന സമീപനമാണ് ടിക്കാറാം മീണ സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.