മുംബൈ: പ്രമുഖ ഐ.ടി കമ്പനിയായ ടെക് മഹീന്ദ്രയിലെ ഉദ്യോഗസ്ഥയായ റിച്ച ഗൗതമിനെയാണ് പുറത്താക്കിയത്. റിച്ച നിരവധി തവണ ജോലിസ്ഥലത്ത് വിവേചനം കാണിച്ചുവെന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം. ഇവര്‍ക്കെതിരെ ട്വിറ്ററില്‍ ക്യാമ്പയിന്‍ നടന്നതിനു പിറകെയാണ് പിരിച്ചു വിടല്‍.
ടെക് മഹീന്ദ്രയിലെ മുന്‍ ജീവനക്കാരനായ ഗൗരവ് പ്രോബിര്‍ പ്രമാണിക് ആണ് റിച്ചക്കെതിരെ ട്വിറ്ററില്‍ ക്യാമ്പയിന്‍ തുടങ്ങിയത്. പിന്നീട് മറ്റ് പല ജീവനക്കാര്‍ ക്യാമ്പയിനില്‍ ചേരുകയായിരുന്നു. കരഞ്ഞുകൊണ്ടിരുന്ന സഹപ്രവര്‍ത്തകനോട് നീയൊരു ഗേ ആയത് കൊണ്ടാണ് കരയുന്നത് എന്ന് റിച്ച പരിഹസിച്ച്തായി പ്രമാണിക് പറയുന്നു.
ഗൗരവ് പ്രമാണികിന്റെ ട്വീറ്റിന് മറുപടിയായി ടെക് മഹിന്ദ്ര ഇങ്ങനെ കുറിച്ചു “സംഭവത്തില്‍ അന്വേഷണം നടത്തി. ആരോപണം സത്യമാണെന്ന്
തെളിഞ്ഞത് കൊണ്ട് പരാതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരിയെ പുറത്താക്കി. വൈവിധ്യത്തെ ഉള്‍ക്കൊള്ളുകയും ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം എതിര്‍ക്കുകയും ചെയ്യും.”
പിരിച്ച് വിട്ടത് കൊണ്ട് ഇത്ര വര്‍ഷം അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ച തെറ്റ് തിരുത്താനാവില്ല എന്നാണ് ഗൗരവ് പ്രമാണികിന്റെ പക്ഷം. ഇത് വരെ പരാതികള്‍ ലഭിക്കാതിരുന്നത് കൊണ്ടാണ് നടപടി സ്വീകരിക്കാഞ്ഞത് എന്നാണ് കമ്പനി ഇതിനു മറുപടി പറഞ്ഞത്.