വെബ്‌സൈറ്റുകളിലെ വൈറസുകള്‍ കണ്ടെത്തുന്നത് ജോലിയുടെ ഒരു ഭാഗം മാത്രമായിരുന്നില്ല തിരുവനന്തപുരം സ്വദേശിയായ സ്വദേശിയായ ആദര്‍ശിന്. അതൊരു പാഷനായിരുന്നു. ഹാക്കര്‍മാരുടെ എലൈറ്റ് ലിസ്റ്റിലേക്ക് പ്രവേശിക്കുന്നതും ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിക്കുന്നതും എല്ലാ ടെക്കികളുടെയും സ്വപ്‌നമാണ്.
ഗൂഗിളിനെപ്പോലുള്ള സാങ്കേതിക ഭീമന്‍മാരില്‍ നിന്നുള്ള അംഗീകാരം എല്ലാവര്‍ക്കും വേഗത്തില്‍ ലഭിക്കുന്ന ഒന്നല്ല. സൈബര്‍ സുരക്ഷയില്‍ അതിയായ താല്പര്യമാണ് ആദര്‍ശിനെ ഈ അംഗീകാരത്തിന് ഉടമയാക്കിയത്.
ഒന്നും രണ്ടുമല്ല ഗൂഗിള്‍ വെബ്‌സൈറ്റുകളിലെ ഗുരുതരമായ ആറോളം ബഗ്ഗുകളാണ് ആദര്‍ശ് കണ്ടെത്തിയത്. റിമോട്ട് കോഡ് എക്‌സിക്യൂഷന്‍, എസ്.ക്യൂ.എല്‍ ഇന്‍ജക്ഷന്‍, എക്‌സ്.എസ്.എസ് വള്‍നറബിളിറ്റി തുടങ്ങിയ ഗുരുതരമായ വീഴ്ച്ചകളാണ് ആദര്‍ശ് കാണിച്ചുകൊടുത്തത്.
ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഫെയിം അംഗീകാരം നല്‍കുന്നത്.
ഈ ലിസ്റ്റില്‍ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍ എന്നും നിലനിര്‍ത്തും.104 പേജുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ശ്രീനാഥിന്റെ സ്ഥാനം 5ാം പേജിലാണ്. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. പിഴവുകളുടെ ഗൗരവം നോക്കി ഗൂഗിള്‍ പ്രതിഫലവും നല്‍കുന്നുണ്ട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് ആദര്‍ശ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ എം.ടെക് പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സീനിയര്‍ സെക്യൂരിറ്റി അനലിസ്റ്റായി ജോലി ചെയ്യുന്ന ആദര്‍ശ് കേരളാ പൊലീസ് സൈബര്‍ ഡോമിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഉപദേശകനുമാണ്.