| Saturday, 23rd October 2021, 7:37 pm

'ദര്‍ശനാ....'; ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മേഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 25നാണ് ഗാനം റിലീസ് ചെയ്യുന്നത്.

പാട്ടിന്റെ ടീസര്‍ എന്നതിനപ്പുറത്തേക്ക് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പ്രതികരണങ്ങളടങ്ങിയ വീഡിയോയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മിനുട്ടുകള്‍ക്കകം പതിനായിരക്കണക്കിനാളുകളാണ് കണ്ടത്.

‘വരാനിരിക്കുന്ന ‘ദര്‍ശന’ എന്ന ഗാനത്തിന്റെ ഒരു ചെറിയ വീഡിയോ ഇതാ. ഹൃദയത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും എന്താണ് പറയുന്നതെന്ന് കാണുക, ഈ മനോഹര ഗാനം നിര്‍മ്മിക്കുന്നതിന് പിന്നില്‍ നടന്ന രസകരമായ കാഴ്ച ആസ്വദിക്കുക,’ എന്നാണ് യൂട്യൂബ് വീഡിയോക്ക് അണിയറപ്രവര്‍ത്തകര്‍ ഡിസ്‌ക്രപ്ഷന്‍ നല്‍യിരിക്കുന്നത്.

ഹൃദയത്തില്‍ 15 പാട്ടുകളാണുള്ളതെന്ന് നേരത്തെ റപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്.

ഹൃദയത്തിലെ ആദ്യ ഗാനം ഒക്ടോബോര്‍ 25നു പുറത്തുവിടുമെന്നും ടീസര്‍ ഇന്ന് വരുമെന്നും നടന്‍ മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരന്നു.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.’ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Teaser of the first song of the Hridayam directed by Vineeth Sreenivasan has been released

Latest Stories

We use cookies to give you the best possible experience. Learn more