തിരുവനന്തപുരം: കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഡി.ജി.പിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നതിനിടയിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.
പൊലീസ് പ്രയോഗിച്ച കണ്ണീർ വാതകം സ്റ്റേജിന് പിന്നിൽ വീണതിനെ തുടർന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിന് പിന്നാലെ പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തുകയും നവ കേരള സദസിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് അതിക്രമം എന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് നടപടി എന്ന് ശശി തരൂർ എം.പിയും പറഞ്ഞു.
CONTENT HIGHLIGHT: Tear gas against KPCC March; Sudhakaran to hospital