| Tuesday, 22nd January 2019, 2:23 pm

ആനകളാണ് കാടിന്റെ പ്രഥമ അവകാശികള്‍, അവരുടെ വഴിയില്‍ നുഴഞ്ഞുകയറരുത്; ആനത്താരയില്‍ കെട്ടിയ മതില്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസമില്‍ കാട്ടില്‍ ആനകളുടെ സഞ്ചാരപാതയില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി. 2.2 കിലോമീറ്റര്‍ നീളത്തില്‍ നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കാടിനകത്ത് പണിത മതിലാണ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട സുപ്രീം കോടതി രണ്ടംഗ ബെഞ്ചാണ് സുപ്രധാനമായ ഉത്തരവിട്ടത്. കാടിന്റെ പ്രഥമ അവകാശികള്‍ ആനകളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അസമിലെ ഗോലഘട്ട് ജില്ലയിലെ കടുവാ സംരക്ഷണകേന്ദ്രത്തിനും ഡിഫാഹര്‍ സംരക്ഷിത വനമേഖലയിലും ഇടയിലുള്ള ആനത്താരിയിലായിരുന്നു മുകള്‍ ഭാഗത്ത് മുള്ളുകമ്പികള്‍ സ്ഥാപിച്ച് നിര്‍മിച്ച മതില്‍ കമ്പനി നിര്‍മിച്ചിരുന്നത്.

ALSO READ: ശബരിമല: പുന:പരിശോധനാ ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

ഇത് പൊളിച്ചു മാറ്റാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് കമ്പനി സമര്‍പ്പിച്ച ഹരജിയിലാണ് കാടിന്റെ അവകാശികള്‍ ആനകളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. സംരക്ഷിത വനമേഖലയുടെ ഭാഗമല്ലാത്തതിനാല്‍ മതില്‍ പൊളിച്ചു മാറ്റേണ്ടെന്നും മതിലിന്റെ ഒരു ഭാഗം ഇതിനകം തന്നെ പൊളിച്ചു മാറ്റിയിട്ടുണ്ടെന്നും കമ്പനി വാദിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.

“ആനകള്‍ക്കാണ് കാടില്‍ പ്രഥമ അവകാശം. ആനകള്‍ ഒരു പ്രത്യേക വഴിയിലൂടെ ഓഫീസില്‍ പോകുന്നവരല്ല. അവരുടെ വഴിയില്‍ നുഴഞ്ഞു കയറാന്‍ പാടില്ല.” ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു.

ALSO READ: ഒരു സെന്‍കുമാറിനേയും ബാബുവിനേയും കാണിച്ചാല്‍ പിന്നാക്കക്കാരുടെ പ്രാതിനിധ്യമാകുമെന്നാണോ കരുതിയത്; അയ്യപ്പസംഗമം സവര്‍ണ്ണ കൂട്ടായ്മയെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി

2011ലാണ് കമ്പനി ആനത്താരിയില്‍ മതില്‍ പണിതത്. ഗോള്‍ഫ് കോഴ്സ് അടക്കമുള്ള ടൗണ്‍ഷിപ്പ് പണിയാനായിട്ടായിരുന്നു മതില്‍ കെട്ടി കാട് തിരിച്ചത്.

2015ല്‍ മതില്‍ തല കൊണ്ടിടിച്ച് തകര്‍ക്കാന്‍ ശ്രമിച്ച് ഒരു ആന ചെരിഞ്ഞിരുന്നു. പിന്നീടും മതില്‍ കടക്കാന്‍ കൂട്ടമായി ആനകളെത്തിയതും അവയുടെ വീഡിയോ പ്രചരിച്ചതുമാണ് വിഷയം ശ്രദ്ധയില്‍ കൊണ്ടു വന്നത്.

സാമൂഹ്യപ്രവര്‍ത്തകനായ രോഹിത് ചൗധരിയാണ് വിഷയം ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more