ന്യൂദല്‍ഹി: അസമില്‍ കാട്ടില്‍ ആനകളുടെ സഞ്ചാരപാതയില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി. 2.2 കിലോമീറ്റര്‍ നീളത്തില്‍ നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കാടിനകത്ത് പണിത മതിലാണ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്.
Now it’s a settled Principle that elephants have first right over Forest. This ruling by apex court of India paves way for demolition 2.2 km of wall constructed across elephant corridor by NRL near Kaziranga Sanctuary. Nothing can be more satisfying. RT to preserve our heritage. pic.twitter.com/dUOQlQqW1C
— susanta nanda IFS (@susantananda3) January 20, 2019
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട സുപ്രീം കോടതി രണ്ടംഗ ബെഞ്ചാണ് സുപ്രധാനമായ ഉത്തരവിട്ടത്. കാടിന്റെ പ്രഥമ അവകാശികള്‍ ആനകളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Moral/Story of the day: Oil refinery builds boundary wall blocking elephant corridor. Green Tribunal orders wall to be demolished. Assam High Court stays the demolition. The next day, over 70 elephants entered the refinery township. https://t.co/jAhL0BUwfP
— Aruna Chandrasekhar (@aruna_sekhar) September 5, 2018
അസമിലെ ഗോലഘട്ട് ജില്ലയിലെ കടുവാ സംരക്ഷണകേന്ദ്രത്തിനും ഡിഫാഹര്‍ സംരക്ഷിത വനമേഖലയിലും ഇടയിലുള്ള ആനത്താരിയിലായിരുന്നു മുകള്‍ ഭാഗത്ത് മുള്ളുകമ്പികള്‍ സ്ഥാപിച്ച് നിര്‍മിച്ച മതില്‍ കമ്പനി നിര്‍മിച്ചിരുന്നത്.
ALSO READ: ശബരിമല: പുന:പരിശോധനാ ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്
ഇത് പൊളിച്ചു മാറ്റാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് കമ്പനി സമര്‍പ്പിച്ച ഹരജിയിലാണ് കാടിന്റെ അവകാശികള്‍ ആനകളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. സംരക്ഷിത വനമേഖലയുടെ ഭാഗമല്ലാത്തതിനാല്‍ മതില്‍ പൊളിച്ചു മാറ്റേണ്ടെന്നും മതിലിന്റെ ഒരു ഭാഗം ഇതിനകം തന്നെ പൊളിച്ചു മാറ്റിയിട്ടുണ്ടെന്നും കമ്പനി വാദിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.
#NGT Principal Bench rejected Review Application filed by Numaligarh Refinery Limited in Golaghat Assam ,seeking review of NGT order of 2016,which directed demolition of boundary wall constructed by NRL & blocked the Elephant Corridor in close vicinity of Kaziranga National Park. pic.twitter.com/yFSaltPdew
— LIFE (@lifeindia2016) August 3, 2018
“ആനകള്‍ക്കാണ് കാടില്‍ പ്രഥമ അവകാശം. ആനകള്‍ ഒരു പ്രത്യേക വഴിയിലൂടെ ഓഫീസില്‍ പോകുന്നവരല്ല. അവരുടെ വഴിയില്‍ നുഴഞ്ഞു കയറാന്‍ പാടില്ല.” ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു.
2011ലാണ് കമ്പനി ആനത്താരിയില്‍ മതില്‍ പണിതത്. ഗോള്‍ഫ് കോഴ്സ് അടക്കമുള്ള ടൗണ്‍ഷിപ്പ് പണിയാനായിട്ടായിരുന്നു മതില്‍ കെട്ടി കാട് തിരിച്ചത്.
#GoodNews: #Elephants get #RightOfPassage. Abt 5-some reckon 10 have died of brain hemorrhage banging their head againsthis illegal wall around a illegal GOLF course by Numaligarh Refinery in their habitat close to #Kaziranga. Thanks @Rohitskaziranga for your relentless fight https://t.co/51tqJ9uqvw
— prerna singh bindra (@prernabindra) January 20, 2019
2015ല്‍ മതില്‍ തല കൊണ്ടിടിച്ച് തകര്‍ക്കാന്‍ ശ്രമിച്ച് ഒരു ആന ചെരിഞ്ഞിരുന്നു. പിന്നീടും മതില്‍ കടക്കാന്‍ കൂട്ടമായി ആനകളെത്തിയതും അവയുടെ വീഡിയോ പ്രചരിച്ചതുമാണ് വിഷയം ശ്രദ്ധയില്‍ കൊണ്ടു വന്നത്.
NEWS UPDATE: Some positive news for the restoration of an important elephant #corridor as the National Green Tribunal directed the Numaligarh Refinery Limitedin Assam’s Golaghat to completely demolish the wall which blocks an elephant corridor in the area https://t.co/W5T7HCWKuc pic.twitter.com/rqojsrDGuo
— Elephant Family (@elephantfamily) August 8, 2018
സാമൂഹ്യപ്രവര്‍ത്തകനായ രോഹിത് ചൗധരിയാണ് വിഷയം ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
WATCH THIS VIDEO: