ഫേസ് ടു ഫേസ്/ ഗ്രെഗ് ചാപ്പല്‍
മൊഴിമാറ്റം/ ആര്യ രാജന്‍
ഒരു കളിയുടെ വിജയത്തിന് കാരണക്കാരാകുന്നത് കളിക്കുന്ന താരങ്ങളാണെങ്കിലും യഥാര്‍ത്ഥത്തില്‍ ആ വിജയത്തിന് അര്‍ഹതയുള്ള ആള്‍ ടീമിന്റെ കോച്ച് തന്നെയാണ്. ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്ന ഗ്രെഗ് ചാപ്പല്‍ ടീമിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രയത്‌നിച്ച വ്യക്തിയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് വിവാദങ്ങളുടെ കൂടെയായിരുന്നു ഗ്രെഗ് ചാപ്പല്‍. അതുകൊണ്ട് തന്നെ ഇന്ത്യന്‍ നിരയിലെ പല താരങ്ങളുമായി ചാപ്പല്‍ നല്ല ബന്ധത്തിലുമായിരുന്നില്ല. []
അച്ചടക്കത്തിനും ഉത്തരവാദിത്വത്തിനും ഏറെ മൂല്യം നല്‍കുന്ന ചാപ്പലിന് ഇന്ത്യന്‍ നിരയില്‍ നിന്നും അതൊന്നും ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ടായിരുന്നു.
കുട്ടിക്കാലത്ത് മാതാപിതാക്കളും വിദ്യാഭ്യാസകാലത്ത് അധ്യാപകരും ക്രിക്കറ്റ് കളിക്കുമ്പോള്‍ പരിശീലകരുമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ താരങ്ങളുടെ തീരുമാനങ്ങളെടുക്കാനുള്ള മനസ്സിനെ നിയന്ത്രിക്കുന്നതെന്നും ഇതുമൂലം അവര്‍ക്ക് ശക്തരായ നേതാക്കന്മാരോ നായകരോ ഉണ്ടാകുന്നില്ലെന്ന ചാപ്പലിന്റെ പ്രസ്താവനയും അക്കാലത്ത് ഏറെ വിവാദമായിരുന്നു.
എങ്കിലും കോച്ചായിരുന്ന കാലത്തോളം ടീമിനെ മികച്ച നിലയില്‍ എത്തിക്കാന്‍ ചാപ്പലിന് സാധിച്ചിരുന്നു. ചാപ്പലിന്റെ ക്രിക്കറ്റ് വിശേഷങ്ങളിലൂടെ..
കോച്ച് എന്ന പദവിയിലേക്ക് വരാനുണ്ടായ സാഹചര്യം?
ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒരു പ്രത്യേക ലക്ഷ്യം നേടാനായി കുറേപ്പേര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കളിയാണ് ക്രിക്കറ്റ്. ആ ക്രിക്കറ്റിന്റെ ഭാഗമാകുമ്പോള്‍ തന്നെ പല തരത്തിലുള്ള വികാരങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടതായി വരും.
ഒന്നിച്ച് നിന്ന് ഒരു വിജയം നേടുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ ഒറ്റയ്ക്ക് നേടിയ നേട്ടത്തേക്കാള്‍ മാധുര്യം അതിനുണ്ട്.
നിരവധി ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയായതിനാല്‍ തന്നെ നിരവധി കളിയുടെ എല്ലാ തലങ്ങളെ കുറിച്ചും മനസിലാക്കാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ നേട്ടം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അത് തന്നെയാണ് കോച്ച് എന്ന പദവിയിലേക്ക് വരാനുള്ള കാരണവും.
കഴിവ് തന്നെയാണ് പ്രധാനപ്പെട്ടത്. വര്‍ക്ക് ചെയ്യാനുള്ള മനസാണ് ടീമിനെ വിജയത്തിലെത്തിക്കുന്നത്. ആഗ്രഹിക്കുന്ന റിസള്‍ട്ട് ലഭിക്കണമെങ്കില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകണം. പിന്നെ ഓരോ സാഹചര്യത്തിനനുസരിച്ച് നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നതും വിജയത്തിന് അടിസ്ഥാനമാണ്.
എന്റെ ജീവിതത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ മറ്റുള്ളവരുമായി പങ്കിട്ട ഓര്‍മ്മകളാണ് എന്റെ മനസില്‍ നിറഞ്ഞ് നിന്നിട്ടുള്ളത്. ദിവസങ്ങളും മാസങ്ങളും നീണ്ടുനിന്ന കഠിന പരിശീലനത്തിന് ശേഷം വിജയം നേടുമ്പോഴുണ്ടാകുന്ന സന്തോഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത് എന്നും നമുക്ക് ഒരു പ്രചോദനമായിരിക്കും.
വിജയവും പരാജയവും നിര്‍ണയിക്കുന്നത് എങ്ങനെയാണ് ?
വിജയത്തെ കൂടുതല്‍ ആഗ്രഹിക്കുന്നതും അതിനായി വ്യക്തിതാത്പര്യങ്ങള്‍ മാറ്റിനിര്‍ത്തി കഠിനാധ്വാനത്തിന് തയ്യാറാകുന്നവരുമാണ് എപ്പോഴും വിജയത്തിന് അര്‍ഹരാകുന്നത്. സ്വാര്‍ത്ഥതയില്ലാതെയും അര്‍പ്പണബോധത്തോടെയുമുള്ള സമീപനമാണ് യഥാര്‍ത്ഥത്തില്‍ ആവശ്യം. അതിന് ലഭിക്കുന്ന പ്രതിഫലം വിജയം തന്നെയായിരിക്കും. ഇക്കാര്യങ്ങള്‍ എങ്ങനെ വരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ജയവും പരാജയവും എത്തുന്നത്.
വിജയത്തിന് അടിസ്ഥാനമായി കാണാവുന്നത് എന്താണ് ?
കഴിവ് തന്നെയാണ് പ്രധാനപ്പെട്ടത്. വര്‍ക്ക് ചെയ്യാനുള്ള മനസാണ് ടീമിനെ വിജയത്തിലെത്തിക്കുന്നത്. ആഗ്രഹിക്കുന്ന റിസള്‍ട്ട് ലഭിക്കണമെങ്കില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകണം. പിന്നെ ഓരോ സാഹചര്യത്തിനനുസരിച്ച് നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നതും വിജയത്തിന് അടിസ്ഥാനമാണ്. ഒരു വ്യക്തിയെക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കേണ്ട സാഹചര്യം വരും. അത് ഉപയോഗപ്പെടുത്താന്‍ സാധിക്കണം.
കൃത്യമായ പരിശീലനം നല്‍കി മത്സരത്തിന് എത്തിയാലും വേണ്ടരീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പലര്‍ക്കും കഴിയണമെന്നില്ല. ചില സാഹചര്യത്തില്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവിക്കേണ്ടതായി വരും. അങ്ങനെ വരുമ്പോള്‍ അവരെ അടുത്ത മത്സരത്തിലേക്കായി കൂടുതല്‍ പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കേണ്ടി വരും. അത് ടീം വര്‍ക്കിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
കഴിവ് തന്നെയാണ് പ്രധാനപ്പെട്ടത്. വര്‍ക്ക് ചെയ്യാനുള്ള മനസാണ് ടീമിനെ വിജയത്തിലെത്തിക്കുന്നത്. ആഗ്രഹിക്കുന്ന റിസള്‍ട്ട് ലഭിക്കണമെങ്കില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകണം. ന്നെ ഓരോ സാഹചര്യത്തിനനുസരിച്ച് നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നതും വിജയത്തിന് അടിസ്ഥാനമാണ്.
ക്യാപ്റ്റനും കോച്ചിനും തന്നെയാണ് ക്രിക്കറ്റില്‍ ഉത്തരവാദിത്തം കൂടുതലുള്ളത്. ടീമിലെ താരങ്ങള്‍ക്ക് കളിക്കാനുള്ള ശരിയായ സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയെന്നതാണ് പ്രധാനജോലി. നല്ല കോച്ചിങ്ങിലൂടെ മാത്രമേ താരങ്ങളുടെ കഴിവ് കണ്ടെത്താന്‍ കഴിയുകയും അവരെ മത്സരത്തിനായി തയ്യാറെടുപ്പിക്കാന്‍ സാധിക്കുകയുമുള്ളൂ. ടെക്‌നിക്കലായി താരങ്ങളെ കുറച്ച് മാത്രം സഹായിക്കുന്ന ആളാണ് മികച്ച കോച്ച്. പ്രോത്സാഹനമാണ് ഒരു കോച്ച് നല്‍കേണ്ട പ്രധാന കാര്യം.
താരങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട വസ്തുതയെക്കുറിച്ച് ?
ടീമിന്റെ നിയമങ്ങളും മൂല്യങ്ങളുമാണ് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നത്. പെരുമാറ്റവും അച്ചടക്കവും എങ്ങനെ നിയന്ത്രിക്കണമെന്നതായിരിക്കണം ഓരോ കളിക്കാരനും ആദ്യം പഠിക്കേണ്ട പാഠം. വ്യത്യസ്ത കഴിവുകളുള്ള ആള്‍ക്കാരായിരിക്കും ടീമില്‍ ഉണ്ടാവുക. ഇവരെ ഒന്നിച്ച് കൊണ്ടുവരികയെന്നത് നിസാര കാര്യമല്ല. സ്വാര്‍ത്ഥതയും ആത്മാര്‍ത്ഥത കുറവും ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നതില്‍ ഒരു സംശയവുമില്ല.
ഇന്ത്യയ്‌ക്കെതിരായ നടന്ന 2 ടെസ്റ്റ് പരമ്പരയിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് വിശദീകരണം നല്‍കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ അതില്‍ വീഴ്ച വരുത്തിയ മൈക്കല്‍ ആര്‍തറും ക്ലാര്‍ക്കും ഉള്‍പ്പെടെയുള്ളവരെ അടുത്ത മത്സരത്തില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. കഴിവുള്ള താരങ്ങളായിട്ടുകൂടി അച്ചടക്കലംഘനത്തിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നു. ഒരു ടീമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ നിയമങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ അത് ബാധിക്കുന്നത് എല്ലാവരേയുമായിരിക്കും.
കടപ്പാട്: ദി ഹിന്ദു