| Tuesday, 7th November 2017, 8:34 am

ധോണിയെക്കുറിച്ച് മാനേജ്‌മെന്റ് ചിന്തിക്കേണ്ടിയിരിക്കുന്നു; അദ്ദേഹം യുവതാരങ്ങള്‍ക്ക് തടസമാകരുത്: സെവാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്റെ ട്വന്റി-20 ടീമിലെ സ്ഥാനം ചോദ്യം ചെയ്ത് മുന്‍ താരം വിരേന്ദര്‍ സെവാഗ് രംഗത്ത്. കീവിസിനെതിരായ രണ്ടാം ടി- ട്വന്റിയിലെ പരാജയത്തിനു പിന്നാലെയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ധോണിയുടെ സ്ഥാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.


Also Read: ഗുജറാത്ത് പിടിക്കാന്‍ രാഹുലിനു രഹസ്യസേന; 40 അംഗ സേനാംഗങ്ങളുടെ ചുമതല ജനവികാരം മനസിലാക്കല്‍


ടി ട്വന്റി ക്രിക്കറ്റ് ടീമില്‍ ധോണിയുടെ പങ്ക് എന്താണെന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് സെവാഗ് പറഞ്ഞത്. വലിയ റണ്‍സുകള്‍ പിന്തുടരുമ്പോള്‍ ആദ്യ പന്ത് മുതല്‍ റണ്‍ നേടണമെന്ന ഉപദേശവും സെവാഗ് ധോണിക്കായി നല്‍കി.

രാജ്കോട്ടിലെ പ്രകടനത്തിനു പിന്നാലെ ടി ട്വന്റിയിലെ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് മുന്‍ താരങ്ങളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ മുന്‍ താരങ്ങളായ അജിത് അഗാക്കറും വി.വി.എസ് ലക്ഷ്മണും ധോണിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സെവാഗിന്റെയും രംഗപ്രവേശം.

മത്സരത്തില്‍ 37 പന്തില്‍ 49 റണ്‍സ് എടുത്ത ധോനിയുടെ പ്രകടനം ടീം സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തണം എന്നും സെവാഗ് പറഞ്ഞു. “ധോണി ടീമിലെ സ്ഥാനം എന്താണെന്ന് തിരിച്ചറിയണം. വലിയ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ ആദ്യം തന്നെ പ്രകടനം മാറ്റേണ്ടതുണ്ട്. ”

“ആദ്യ ബോള്‍ മുതല്‍ സെവാഗ് റണ്‍സ് നേടണം. ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു ഈ കാര്യം മനസിലാക്കി കൊടുക്കണം” സെവാഗ് ഇന്ത്യാ ടി.വിയോട് പറഞ്ഞു.


Dont Miss: കിവികളെ കൂട്ടിലടയ്ക്കാന്‍ ഗണപതിയ്ക്ക് തേങ്ങ ഒടച്ച് രവി ശാസ്ത്രി; കലാശപ്പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ പരിശീലകന്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍


“ടി-20 ഒഴികെയുള്ള മത്സരങ്ങള്‍ക്ക് ധോണിയുടെ സാന്നിദ്ധ്യം ടീമില്‍ വളരെ അത്യാവശ്യമാണ്. പക്ഷേ കൃത്യസമയത്ത് അദ്ദേഹം പടിയിറങ്ങേണ്ടതുണ്ട്. അദ്ദേഹം ഒരിക്കലും ഒരു യുവതാരത്തിനും തടസമാകാന്‍ പാടില്ല.” സെവാഗ് പറയുന്നു.

നേരത്തെ ധോണിക്ക് പകരക്കാരനായ് മറ്റൊരാളെ കണ്ടെത്താനായെന്നും ടീമിലെ നിലവിലെ ഓള്‍ റൗണ്ടര്‍ കളിക്കാരനായ ഹാര്‍ദിക് പാണ്ഡ്യ തന്റെ ബാറ്റിങ്ങ് രീതി നിലനിര്‍ത്തണമെന്നും സെവാഗ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ 40 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ധോണിയുടെ ബാറ്റിങ്ങ് രീതി പരാജയത്തിനു കാരണമായെന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യ 18 പന്തില്‍ 16 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്.

We use cookies to give you the best possible experience. Learn more