മണാലി: ബോളിവുഡ് നടി കങ്കണ റണൗത്ത് മറ്റു താരങ്ങള്‍ക്കു നേരെ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ തുടരുന്നു. നടന്‍ ആമിര്‍ഖാന് നേരെയാണ് കങ്കണയുടെ ഇപ്പോഴത്തെ ആരോപണം. ആമിര്‍ഖാന്‍ മുമ്പ് പങ്കു നല്‍കിയ ഒരഭിമുഖമാണ് കങ്കണയുടെ പി.ആര്‍ ടീം ട്വിറ്ററില്‍ പങ്കു വെച്ചിരിക്കുന്നത്.
ആമിര്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചതായി പറയുന്ന അഭിമുഖത്തില്‍ തന്റെ ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കള്‍ ഇസ്ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് കങ്കണയുടെ ട്വിറ്റര്‍ ടീം രംഗത്തെത്തിയിരിക്കുന്നത്. ആമിറിന്റെ മക്കളില്‍ മതപരമായ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നും അവര്‍ക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങള്‍ ആവശ്യമാണെന്നാണ് ട്വീറ്റ്. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും മക്കള്‍ എങ്ങനെ മുസ്ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റില്‍ ചോദിക്കുന്നു.
നേരത്തെ ആലിയ ഭട്ട്, തപ്‌സി പന്നു, രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു.
കങ്കണ റണൗത്തിന് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് ഇല്ല. നടിയുടെ അഭിപ്രായ പ്രകടനങ്ങളെല്ലാം പി.ആര്‍ ടീം കൈകാര്യംചെയ്യുന്ന ട്വിറ്റിലൂടെയാണ് വരാറ്. നിരന്തരം പ്രകോപനപരമായ ട്വീറ്റുകള്‍ ചെയ്യുന്നത് മൂലം ടീം കങ്കണ റണൗത്ത് എന്ന ട്വിറ്റര്‍ അക്കൗണ്ട് വിലക്കുമെന്ന സൂചനകളും ഉണ്ട്. നേരത്തെ മതവിദ്വേഷപരമായ ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ കങ്കണയുടെ സഹോദരി രംഗോലി ചന്ദലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ