| Saturday, 14th November 2020, 5:14 pm

ടീം ഇന്ത്യയ്ക്ക് കൊവിഡ് നെഗറ്റീവ്; ഔട്ട് ഡോര്‍ പരിശീലനം ആരംഭിച്ച് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. താരങ്ങള്‍ക്ക് നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവായതോടെയാണ് ഇന്ത്യന്‍ ടീം പരിശീലനത്തിനിറങ്ങിയത്.

ദുബായില്‍ നിന്ന് ഐ.പി.എല്‍ കഴിഞ്ഞാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും ടീം 14 ദിവസം ക്വാറന്റീനില്‍ തുടരും.

അതേസമയം ഔട്ട് ഡോര്‍ പരിശീലനത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുല്‍ദീപ് യാദവ്, ഹനുമ വിഹാരി, മുഹമ്മദ് സിറാജ് എന്നിവര്‍ ഔട്ട് ഡോര്‍ പരിശീലനം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ ബി.സി.സി.ഐ പുറത്തുവിട്ടു.

ഇതാദ്യമായി ഏകദിന-ടി-20- ടെസ്റ്റ് ടീമംഗങ്ങള്‍ ഒരുമിച്ചാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു ഇത്.

നവംബര്‍ 27 നാണ് ആദ്യ ഏകദിനം. ഡിസംബര്‍ നാലിന് ടി-20 ആരംഭിക്കും.

മൂന്ന് വീതം ഏകദിനവും ടി-20 യുമാണ് ഉള്ളത്. നാല് ടെസ്റ്റ് മത്സരങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിസംബര്‍ 17 നാണ് ടെസ്റ്റ് ആരംഭിക്കുന്നത്.

ആദ്യ ടെസ്റ്റ് പകല്‍-രാത്രി മത്സരമായിരിക്കും.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Team India starts outdoor training in Australia after all players test negative for Covid-19

We use cookies to give you the best possible experience. Learn more