ടി-20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. തങ്ങളുടെ രണ്ട് സന്നാഹമത്സരങ്ങളിലും ആധികാരിക വിജയം നേടിയിരിക്കുകയാണ് ഇന്ത്യ.
മത്സരങ്ങളുടെ ഇടവേളയില്‍ പുതിയ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍.
ഏറെ ശ്രദ്ധ നേടിയ കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിമിലെ ഹണി കോംബ് ചാലഞ്ചാണ് താരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹണി കോംബ് കാന്‍ഡിയില്‍ നിന്നും തന്നിരിക്കുന്ന രൂപം മൊട്ടുസൂചി ഉപയോഗിച്ച് മുറിച്ചെടുക്കുന്നതാണ് മത്സരം. മത്സരത്തില്‍ വിജയിക്കാനായില്ലെങ്കില്‍ തോറ്റുപോയവരെ കൊല്ലുകയും ചെയ്യും.
ഐ.സി.സിയുടെ പ്രൊമോഷന്‍ വീഡിയോയ്ക്ക് വേണ്ടിയാണ് താരങ്ങള്‍ ഈ ചാലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ചാലഞ്ചിന്റെ വീഡിയോ ഐ.സി.സി തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ചാലഞ്ചില്‍ പങ്കെടുത്തത്. ഇതില്‍ രോഹിത്തും ഷമിയും മാത്രമാണ് ചാലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയത്.
മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കെ ‘ഇത് ശരിക്കുമുള്ള ഗെയിമായിരുന്നെങ്കില്‍ എപ്പോഴോ മരിച്ചേനെ’ എന്നാണ് ബുംറ പറയുന്നത്.
ഒക്ടോബര്‍ 24നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. സന്നാഹ മത്സരങ്ങളില്‍ നേടിയ കൂറ്റന്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടെങ്കിലും ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കാത്ത സ്‌ക്വാഡുമായാണ് പാകിസ്ഥാന്‍ മത്സരത്തിനെത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Team India Stars Take The ‘Squid Game’ Challenge