ഓസീസ്, പകിസ്ഥാന്‍, ഇംഗ്ലണ്ട്; ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല
Cricket news
ഓസീസ്, പകിസ്ഥാന്‍, ഇംഗ്ലണ്ട്; ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th June 2023, 2:32 pm

ഐ.സി.സി 2023 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം ശക്തരായ ഓസീസിനെതിരെ. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ എട്ടിനാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം.

ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് രണ്ടാം മത്സരം. 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ധര്‍മശാലയില്‍ ഒക്ടോബര്‍ 22ന് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യുയുടെ അടുത്ത മത്സരം നടക്കും.

29ന് ലഖ്നൗവില്‍ ഇംഗ്ലണ്ടിനെതിരെയും നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കക്കെതിയും രോഹിത്തും സംഘവും ഇറങ്ങും. നവംബര്‍ രണ്ടിന്
യോഗ്യത നേടിയ ഏതെങ്കിലും ഒരു ടീമിനെതിരെയും ഇന്ത്യ കളിക്കും.

ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ 19ന് ഇതേ വേദിയില്‍ ഫൈനലും നടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരവും ഒക്ടോബര്‍ 15ന് അഹമ്മദാബാദില്‍ നടക്കും.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയവും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സുമാണ് രണ്ട് സെമി ഫൈനലുകള്‍ക്കുള്ള വേദി. ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.