ടി-20 ലോകകപ്പിൽ ബംഗ്ലാദേശുമായി നടന്ന മത്സരത്തിൽ ഇന്ത്യക്കായിരുന്നു ജയം. അഞ്ച് റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ കീഴ്പ്പെടുത്തിയത്. ലോകകപ്പിൽ വീണ്ടുമൊരു ലാസ്റ്റ് ഓവർ ക്ലൈമാക്സിനായിരുന്നു അഡ്ലെയ്ഡ് സാക്ഷ്യം വഹിച്ചത്.
മുൻ നായകൻ വിരാട് കോഹ്ലിയുടെ അപരാജിത ഇന്നിങ്സായിരുന്നു ഇന്ത്യക്ക് തുണയായത്. 44 പന്തിൽ നിന്നും 64 റൺസ് നേടിയ കോഹ്ലിയും അർധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുലും കട്ടക്ക് കൂടെ നിന്ന സൂര്യകുമാർ യാദവും ചേർന്നപ്പോൾ ഇന്ത്യൻ സ്‌കോർ 184ലെത്തുകയായിരുന്നു.
It’s raining wickets here in Adelaide! 👌 👌@hardikpandya7 joins the wicket-taking party, scalping two wickets in an over. 🙌 🙌
Follow the match ▶️ https://t.co/Tspn2vo9dQ#TeamIndia | #T20WorldCup | #INDvBAN pic.twitter.com/hAHt1HIAab
— BCCI (@BCCI) November 2, 2022
ബംഗ്ലാദേശുമായി നടന്ന മത്സരത്തിൽ വിലയിരുത്തൽ നടത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. മത്സരത്തിൽ ഇന്ത്യയുടെ ബൗളിങ് നിരയിലുണ്ടായ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.
Bangladesh 2⃣ down as Najmul Hossain Shanto gets out! @MdShami11 strikes as @surya_14kumar takes the catch. 👍 👍
Follow the match ▶️ https://t.co/Tspn2vo9dQ#TeamIndia | #T20WorldCup | #INDvBAN pic.twitter.com/IagtF1PCXp
— BCCI (@BCCI) November 2, 2022