ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മുന്നോട്ട് വെച്ച മാതൃക പിന്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കാണ്‍പൂരിലെ ആദ്യ ടെസ്റ്റിന് ശേഷം ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് പാരിതോഷികം നല്‍കിയ കോച്ചിന്റെ മാതൃകയാണ് ഇന്ന് ഇന്ത്യന്‍ ടീമും പിന്തുടര്‍ന്നത്.
രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ 35,000 രൂപയാണ് ഇന്ത്യന്‍ ടീം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചത്. കാണ്‍പൂര്‍ ടെസ്റ്റിന് പിന്നാലെ മുഖ്യപരിശീലകന്‍ ദ്രാവിഡും ഇത്തരത്തില്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് പാരിതോഷികം സമ്മാനിച്ചിരുന്നു.
ഇന്ത്യന്‍ ടീമിന്റെ പ്രവര്‍ത്തിയില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്.
രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ടീം ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് പാരിതോഷികം സമ്മാനിച്ചത്. രണ്ടാം ടെസ്റ്റ് ജയിച്ചതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.
372 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2015ല്‍ ദക്ഷിണാഫ്രിക്കയെ 337 റണ്‍സിന് തോല്‍പിച്ചതായിരുന്നു ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്നു ഏറ്റവും വലിയ വിജയം.
വിജയത്തിന് പിന്നാലെ പരമ്പരയും, ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യ സ്വന്തമാക്കി.