മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെയും ഹലാല്‍ ഭക്ഷണ വിവാദമുയര്‍ത്തി സംഘപരിവാര്‍. കാണ്‍പൂരില്‍ നടക്കുന്ന ന്യൂസീലന്റിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവില്‍ ബി.സി.സി.ഐ താരങ്ങള്‍ക്ക് ഹലാല്‍ വിഭവം ഏര്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് വിവാദം.
അനൗദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടക്കുന്നത്.
ടീമംഗങ്ങളോട് ബീഫും പോര്‍ക്കും കഴിക്കരുതെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ ഹലാല്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു എന്ന ഹാഷ്ടാഗില്‍ (#BCCIPromotesHalal) സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം തുടങ്ങിയത്.
ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും എന്തിനാണ് എല്ലാവര്‍ക്കും മേല്‍ ഹലാല്‍ അടിച്ചേല്‍പിക്കുന്നതെന്നുമാണ് ചണ്ഡീഗഢിലെ ബി.ജെ.പി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയല്‍ ചോദിക്കുന്നത്.