പുരി ജഗന്നാഥിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം 'ഡബിള്‍ ഐ സ്മാര്‍ട്'; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
Film News
പുരി ജഗന്നാഥിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം 'ഡബിള്‍ ഐ സ്മാര്‍ട്'; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th September 2023, 4:43 pm

പുരി ജഗന്നാഥ് രാം പൊതിനെനിയുമായി ഒന്നിക്കുന്ന ‘ഡബിള്‍ ഐ സ്മാര്‍ട്’ റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബജറ്റ് എന്റര്‍ടെയിനറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.

നായകന്‍ രാമും വില്ലന്‍ കഥാപാത്രത്തെ അലതരിപ്പിക്കുന്ന സഞ്ജയ് ദത്തും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡബിള്‍ ബാരല്‍ തോക്കുകളുടെ അകമ്പടിയോടെയാണ് ഇരുവരും പോസ്റ്ററില്‍ കാണുന്നത്.

ഐ സ്മാര്‍ട് ശങ്കറിന്റെ സീക്വല്‍ ആയിട്ടാണ് ഡബിള്‍ ഐ സ്മാര്‍ട്ട് എത്തുന്നത്. പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഗിയാനി ഗിയനെല്ലിയാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷാകളില്‍ മാര്‍ച്ച് 8, 2024 മഹാ ശിവരാത്രി നാളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പി.ആര്‍.ഒ – ശബരി

Content Highlight: Team ‘Double Eye Smart’ wishes Puri Jagannath on his birthday with special poster