| Thursday, 27th October 2022, 12:23 pm

ഫിഫ വേൾഡ് കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വർഷം നടക്കുന്ന ഖത്തർ ഫിഫ ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ അപൊസ്തലസ് ജിയാനു ഉണ്ടാകാനുള്ള സാധ്യതകളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് വലിയ തിരിച്ചടിയാകുമോയെന്ന ആശങ്കയിലായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്.

ഐ.എസ്.എൽ 2022-23 സീസണിൽ കൊച്ചിയിൽ വെച്ച് നടന്ന ആദ്യത്തെ രണ്ട് മത്സരങ്ങൾ മാത്രം കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച ജിയാനു ഒഡിഷക്കെതിരായ മത്സരത്തിൽ ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല.

മൂന്ന് റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ അത്ര മികച്ച നിലയിലല്ല കേരള ബ്ലാസ്റ്റേഴ്സ് എന്നിരിക്കെയാണ് ടീമിന്റെ മുന്നേറ്റനിരയിലെ ഒരു പ്രധാന താരം ക്യാമ്പ് വിട്ടുപോകുമെന്ന് വാർത്ത പരക്കുന്നത്.

എന്നാൽ താരം ഇത്തവണ ഖത്തർ ഫിഫ വേൾഡ് കപ്പിനുള്ള ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ ഇടം നേടിയേക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രമുഖ മാധ്യമമായ സ്‌പോർട്‌സ്‌കീഡ നൽകിയ ഓസ്‌ട്രേലിയയുടെ ഫിഫ വേൾഡ് കപ്പ് സ്‌ക്വാഡിൽ ജിയാനുവില്ല. നേരത്തെ ഒരു ഇന്റർവ്യൂവിനിടെ ജിയാനു തന്നെ തന്റെ വേൾഡ് കപ്പ് സാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്നു.

ദേശീയ ടീമിൽ തനിക്കു അവസരം ലഭിക്കാനുള്ള സാധ്യതകൾ വളരെ കുറവാണെന്നായിരുന്നു ജിയാനു അഭിമുഖത്തിൽ പറഞ്ഞത്.

ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കുന്നതിനിടെയാണ് അപൊസ്തലസ് ജിയാനുവിന് പരിക്കേറ്റത്.

തുടർന്ന് ഓസ്‌ട്രേലിയ ദേശീയ ടീമിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് ഇതുവരെ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് അവസരം ലഭിച്ചിട്ടില്ല.

ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കുന്നതിനിടെയാണ് അപൊസ്തലസ് ജിയാനുവിന് പരിക്കേറ്റത്. തുടർന്ന് ഓസ്‌ട്രേലിയ ദേശീയ ടീമിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് ഇതുവരെ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് അവസരം ലഭിച്ചിട്ടില്ല.

ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് എ ലീഗ് ടീമായ മക്കാർത്തർ എഫ്.സിയിലായിരുന്നു ജിയാനു. ക്ലബ്ബിനായി 21 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് താരം നേടിയത്.

എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളിൽ ഓസ്ട്രേലിയൻ സീനിയർ ദേശീയ ടീമിനായും ബൂട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.

Content Highlights: Team Australia announced world cup squad, giannou will not leave Kerala Blasters

We use cookies to give you the best possible experience. Learn more