തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വാക്‌സിനെടുക്കാതെ മാറിനില്‍ക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം.
വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഈ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം. ഗുരുതരമായ രോഗങ്ങള്‍ കാരണമോ, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമോ വാക്‌സിനെടുക്കാത്ത അധ്യാപകരെ തിരിച്ചറിയാനാണിത്.
പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അധ്യാപകര്‍ക്ക് വാക്‌സിനെടുക്കാന്‍ പ്രത്യേക ക്രമീകരണം ആവശ്യമെങ്കില്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.
മതപരമായ കാരണങ്ങള്‍ കൊണ്ടാണ് വാക്‌സിന്‍ എടുക്കാത്തതെന്ന തരത്തില്‍ പ്രചാരണങ്ങളും രംഗത്തുണ്ട്. അതേസമയം വാക്‌സിന്‍ വിരുദ്ധ ആശയങ്ങള്‍ കാരണവും ചില അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് സൂചന.
അയ്യായിരത്തോളം അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ എടുത്തില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്. നേരത്തെ സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് വാക്സിനെടുക്കാന്‍ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടെന്നും വീട്ടില്‍ ഇരുന്നാല്‍ മതിയെന്നും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞിരുന്നു.