Fathima Latheef Death
ഫാത്തിമയുടെ മരണം: ചോദ്യം ചെയ്യലിനു ഹാജരാകാതെ സുദര്‍ശന്‍ അടക്കമുള്ള അധ്യാപകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 18, 01:55 pm
Monday, 18th November 2019, 7:25 pm

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ആരോപണ വിധേയരായ അധ്യാപകര്‍ ഹാജരായില്ല. ആരോപണ വിധേയരായ മൂന്ന് അധ്യാപകരും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു ഹാജരായില്ല.

മതപരമായ വിവേചനം നടത്തിയെന്ന ആരോപണം നേരിടുന്ന സുദര്‍ശന്‍ പത്മനാഭന്‍, സഹ അധ്യാപകരായ മിലിന്ദ്, ഹരിപ്രസാദ് എന്നിവര്‍ക്കാണ് പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ആരും ഹാജരായില്ല.

അതിനിടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തില്ലെന്നു വ്യക്തമാക്കി ഐ.ഐ.ടി അധികൃതര്‍ രംഗത്തെത്തിയിരുന്നു. പൊലീസ് കേസ് അന്വേഷിക്കുന്നതിനാല്‍ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ് ഐ.ഐ.ടി അധികൃതരുടെ വിശദീകരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാത്തിമ മരിക്കാനിടയായ സാഹചര്യങ്ങളെ അന്വേഷിക്കുന്നതിനെ കുറിച്ച് ആഭ്യന്തര അന്വേഷണ ഫാത്തിമ മരിക്കാനിടയായ സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിനെ കുറിച്ച് ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിനായി ബാഹ്യ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിന്താബാര്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഐ.ഐ.ടി പ്രധാന ഗേറ്റില്‍ സമരം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരമുതലാണ് മലയാളികളായ അവസാന വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി അസര്‍ മൊയ്തീന്‍, ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ തോമസ് എന്നിവര്‍ നിരാഹാര സമരം അനുഷ്ഠിക്കുന്നത്.