| Saturday, 23rd June 2018, 11:18 am

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ തല്ലുന്നത് ആത്മഹത്യ പ്രേരണക്കുറ്റമായി കണക്കാക്കാന്‍ കഴിയില്ല; മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: സ്‌കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ തല്ലുന്നത് ആത്മഹത്യാ പ്രേരണാക്കുറ്റമായി കാണാനാവില്ലെന്ന് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

പ്രിന്‍സിപ്പല്‍ വഴക്കു പറഞ്ഞിനെത്തുടര്‍ന്ന് പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധു നല്‍കിയ ഹരജിയിലാണ് കോടതി വിധി.

“സ്‌കൂളിലായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ ചുമതല നിര്‍വ്വഹിക്കേണ്ടവരാണ് അധ്യാപകര്‍. കുട്ടികളെ ശകാരിക്കാന്‍ രക്ഷിതാക്കള്‍ക്കുള്ള അത്രയും അധികാരം അധ്യാപകര്‍ക്കും ഉണ്ടെന്നാണ് കോടതി വിധി.


ALSO READ: തൃണമൂലിനെയും ബി.ജെ.പിയേയും മറികടക്കാന്‍ സി.പി.ഐ.എമ്മുമായി സഖ്യം വേണം; ബംഗാള്‍ കോണ്‍ഗ്രസ്


അനുപ്പുര്‍ ജില്ലയിലെ കോട്മ സ്വദേശിനിയായ പത്താം ക്ലാസ്സുകാരിയാണ് പ്രിന്‍സിപ്പല്‍ ശിക്ഷിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്. 2017 നവംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ്സുകള്‍ അവസാനിക്കുന്നതിനു മുമ്പ് സ്‌കൂളിന് പുറത്ത് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കണ്ട പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ ആര്‍.കെ മിശ്ര തല്ലിയിരുന്നു. പിന്നീട് ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

കുട്ടിയുടെ മരണത്തിനുത്തരവാദിത്വം ചുമത്തി പ്രിന്‍സിപ്പലിനെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പോലീസ് വിസ്സമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ മുമ്പില്‍ വെച്ച് മര്‍ദ്ദിച്ചതില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ വാദം.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more