തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ 10,12 ക്ലാസുകളിലെ അധ്യാപകരോട് സ്‌കൂളിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. പകുതി പേര്‍ വീതം ഒരു ദിവസം എന്ന രീതിയില്‍ സ്‌കൂളുകളില്‍ എത്തണമെന്നാണ് നിര്‍ദേശം.
വിദ്യാഭ്യാസ മന്ത്രിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഡിസംബര്‍ 17 മുതലാണ് ഉത്തരവ് നടപ്പിലാകുന്നത്. കുട്ടികളുടെ റിവിഷന്‍ ക്ലാസുകളെക്കുറിച്ചും പ്രാക്ടിക്കല്‍ ക്ലാസുകളെക്കുറിച്ചും ഇതിന് ശേഷം തീരുമാനമുണ്ടാകും.
ജനുവരി 15ന് പത്താംതരം ക്ലാസുകളുടെയും ജനുവരി 30ന് പ്ലസ്ടു ക്ലാസുകളുടെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കുവാനുള്ള ക്രമീകരണവും നടത്തും.
സ്‌കൂളുകള്‍ എന്നാണ് തുറക്കുക എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പ്രക്ടിക്കല്‍ ക്ലാസുകളും ഡിജിറ്റല്‍ പഠനത്തെ ആസ്പദമാക്കി റിവിഷന്‍ ക്ലാസുകളും നടത്തും.
കൈറ്റും എസ്.സി.ഇ.ആര്‍.ടിയും നല്‍കുന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1 മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ ക്രമീകിരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റല്‍ ക്ലാസുകളും സമയബന്ധിതമായി തയ്യാറാക്കുവാനുള്ള ക്രമീകരണങ്ങള്‍ നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക