ഓണ്‍ലൈന്‍ ക്ലാസില്‍ മടിയില്ലാതെ കുട്ടികളെ പിടിച്ചിരുത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടുകാരിയായ അര്‍ജുന ടീച്ചര്‍. വീടിന്റെ ഹാളിനെ ഒരു ക്ലാസ്മുറിയുടെ രൂപത്തില്‍ ഒരുക്കിയെടുക്കുകയാണ് ഈ അധ്യാപിക ചെയ്തത്.
ചാര്‍ട്ടും കാര്‍ഡ്‌ബോഡും ക്രയോണ്‍സുകളും കൊണ്ട് പല രൂപങ്ങളും അക്കങ്ങളും അക്ഷരങ്ങളും ഉണ്ടാക്കി ഹാളിലെ ടിവി സ്റ്റാന്റിലും കണ്ണാടിയിലും മേശയിലുമെല്ലാം തൂക്കിയിടുകയായിരുന്നു അര്‍ജുന. തന്റെ കരവിരുത് കൊണ്ട് ഉണ്ടാക്കിയ ഉപകരണങ്ങള്‍ പഠന രീതിയെ കൂടുതല്‍ എളുപ്പമാക്കുന്നുവെന്നാണ് അര്‍ജുന ടീച്ചര്‍ പറയുന്നത്.
യഥാര്‍ത്ഥത്തില്‍ ക്ലാസ്മുറികളെ വെല്ലുന്നതാണ് അര്‍ജുന ടീച്ചറുടെ വീടിനുള്ളിലെ ഓണ്‍ലൈന്‍ ക്ലാസ്മുറി.