| Saturday, 20th November 2021, 9:11 am

അഭിനയമോഹം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആലുവ ശ്രീമൂലം വട്ടേക്കാട്ടുപറമ്പില്‍ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോക്സോ ചുമത്തി ഇയാളെ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പീഡനത്തിന് ശേഷം ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി രക്ഷിതാക്കളെ വിവരമറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Teacher raped school student offering chance to act in short film

Latest Stories

We use cookies to give you the best possible experience. Learn more