അധ്യാപികയുടെ ക്രൂരത; ടോയ്‌ലറ്റിൽ പോകാൻ അനുവാദം കിട്ടാതെ വിദ്യാർത്ഥി എസ്.എസ്.എൽ.സി. പരീക്ഷ ഹാളിൽ മലമൂത്ര വിസർജനം നടത്തി
Kerala News
അധ്യാപികയുടെ ക്രൂരത; ടോയ്‌ലറ്റിൽ പോകാൻ അനുവാദം കിട്ടാതെ വിദ്യാർത്ഥി എസ്.എസ്.എൽ.സി. പരീക്ഷ ഹാളിൽ മലമൂത്ര വിസർജനം നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 8:09 am

കൊല്ലം: എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ത്ഥി താണുപറഞ്ഞിട്ടും ടോയ്‌ലറ്റിൽ പോകാൻ അനുവദിക്കാതെ അദ്ധ്യാപിക. തുടർന്ന് വിദ്യാർത്ഥിക്ക് പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തേണ്ടിവന്നു. കൊല്ലം കടയ്ക്കലിലുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. പരീക്ഷാഹാളിൽ രസതന്ത്രം പരീക്ഷ നടക്കുകയായിരുന്നു.

Also Read ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; യു.എ.ഇയില്‍ പ്രവാസിയെ ജോലിയില്‍ നിന്ന് പുറത്താക്കി

കുട്ടിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അദ്ധ്യാപിക വിസ്സമ്മതിച്ചു. പരീക്ഷയെഴുതാന്‍ പോലും കഴിയാതെ വിഷമിച്ച വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയാൻ ഇടയായത്. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ വീട്ടിലേക്ക് അയച്ചു.”

Also Read ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിംഗ് ഇനി ഗൂഗിള്‍ പേ വഴിയും

വീട്ടിൽ ചെന്ന വിദ്യാര്‍ത്ഥി വീട്ടുകാരോട് വിവരം പറഞ്ഞില്ല. ബുധനാഴ്ചയോടെ സംഭവം അറിയാൻ ഇടയായ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. അധ്യാപിക കടുംപിടുത്തം പിടിച്ചത് മൂലം പരീക്ഷാഹാളില്‍ വെച്ച് അപമാനം അനുഭവിക്കേണ്ടി വന്ന മകന് നല്ലരീതിയിൽ പരീക്ഷയെഴുതാനായിട്ടിലെന്നും മകന്റെ മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരേ കടുത്ത നടപടി എടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപെട്ടിട്ടുണ്ട്.