| Wednesday, 23rd June 2021, 11:53 am

വിദ്യാര്‍ത്ഥിനികളോട് ഫോണിലൂടെ ലൈംഗിക ചുവയോടെയുള്ള സംസാരം; തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ലൈംഗികാതിക്രമ പരാതികള്‍ ഉയരുന്നതിനിടെ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍. രാമനാഥപുരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെയാണ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തത്.

വിദ്യാര്‍ത്ഥിനികളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. പഠനത്തിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനെന്ന വ്യാജേനയാണ് മൊബൈല്‍ നമ്പര്‍ വാങ്ങി പെണ്‍കുട്ടിയെ അധ്യാപകന്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടികളോട് അധ്യാപകന്‍ മോശമായി പെരുമാറിയെന്നും സ്‌പെഷ്യല്‍ ക്ലാസിനായി വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

വീട്ടിലേക്ക് വരണമെന്നും മുമ്പ് പലരും വന്നിട്ടുണ്ടെന്നും അധ്യാപകന്‍ പറയുന്നതായുള്ള അധ്യാപകന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.

നേരത്തെ ചെന്നൈയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികള്‍ ആദ്യം പരാതി ഉന്നയിച്ചിരുന്നു. പിന്നീട് നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളും പൂര്‍വ്വ വിദ്യാര്‍ത്ഥിനികളും അധ്യാപകര്‍ക്കെതിരെ ലൈംഗികാരോപണ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ അധ്യാപകരടക്കം ആറുപേരെയാണ് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Teacher arrested for sexually abusing students at govt-aided school in Tamil Nadu’s Ramanathapuram

Latest Stories

We use cookies to give you the best possible experience. Learn more