ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പഠിപ്പിക്കാന്‍ പാടില്ല എന്ന നിര്‍ദേശമുണ്ടായിരുന്നു. മലയാളം അധ്യാപികയായതുകൊണ്ടുതന്നെ തന്നെ ഇത് ഏറ്റവുമധികം ബാധിച്ചിരുന്നു. പല പാഠഭാഗങ്ങളും ഒഴിവാക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.
കൊച്ചി: മതതീവ്രവാദം പഠിപ്പിക്കുന്നു എന്ന ആരോപണങ്ങളുടെ പേരില്‍ പൊലീസ് കേസെടുത്ത കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ ചില വെളിപ്പെടുത്തലുകളുമായി മുന്‍ അധ്യാപിക. ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ, പാഠഭാഗങ്ങളില്‍ വരുന്ന മറ്റുമതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍പോലും പഠിപ്പിക്കാന്‍ ഇവര്‍ അനുവദിക്കാറില്ലെന്നാണ് പേരുവെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ അധ്യാപിക ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പഠിപ്പിക്കാന്‍ പാടില്ല എന്ന നിര്‍ദേശമുണ്ടായിരുന്നു. മലയാളം അധ്യാപികയായതുകൊണ്ടുതന്നെ തന്നെ ഇത് ഏറ്റവുമധികം ബാധിച്ചിരുന്നു. പല പാഠഭാഗങ്ങളും ഒഴിവാക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.
“മലയാളം അധ്യാപികയായിരുന്നതുകൊണ്ടുതന്നെ എനിക്കായിരുന്നു വലിയ ബുദ്ധിമുട്ട്. മറ്റ് മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും അത് സ്‌കിപ്പ് ചെയ്യാന്‍ പറയുമായിരുന്നു. അങ്ങനെ ഞാന്‍ ഒരുപാട് ചാപ്‌റ്റേഴ്‌സ് സ്‌കിപ്പ് ചെയ്തിരുന്നു.” അവര്‍ വിശദീകരിക്കുന്നു.
ഈ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിനു പോയ സമയത്തെ അനുഭവം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് അന്നത്തെ സംഭവം എടുത്ത് പറഞ്ഞ് അധ്യാപിക പറയുന്നു.
ഇന്‍ര്‍വ്യൂവിന് ചെല്ലുമ്പോള്‍ ഡെമോ എടുപ്പിക്കും. ആ ഫസ്റ്റ് ഡെമോ എടുക്കുന്ന സമയത്ത് ഇഷ്ടമുള്ളത് എടുക്കാനാണ് പറഞ്ഞത്. അപ്പോള്‍ ബൈബിളിലെ ഒരു സ്‌റ്റോറിയുണ്ടായിരുന്നു. ക്ലാസെടുക്കാന്‍ തുടങ്ങിയപ്പോള്‍ സോളമന്റെ കഥയാണ് ഞാന്‍ പറഞ്ഞു തുടങ്ങിയത്. അപ്പോള്‍ തന്നെ ഡെമോ കാണാന്‍ വന്നിരുന്നയാള്‍ “സ്‌റ്റോപ്പ്ഇറ്റെന്ന്” പറഞ്ഞ് ഷൗട്ട് ചെയ്തു. ഞാന്‍ പറഞ്ഞത് അബദ്ധമായോ എന്നായിരുന്നു ടെന്‍ഷന്‍. പിന്നെ അവരെന്നോടു പറഞ്ഞു ബൈബിള്‍ കഥാപാത്രങ്ങളെക്കുറിച്ചൊന്നും ഇവിടെ പഠിപ്പിക്കാന്‍ പാടില്ല എന്ന്.” അധ്യാപിക പറയുന്നു.
ഇവിടെ പഠിപ്പിക്കുന്ന കുട്ടികളെ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അവര്‍ പുറത്തിറങ്ങുന്നത് ഏതു അവസ്ഥയിലായിരിക്കും എന്നത് ആശങ്കപ്പെടുത്തിയിരുന്നു. “ഈ വിദ്യാലയത്തില്‍ പഠിക്കുന്ന ഒരു കുട്ടി രക്ഷിതാവിനൊപ്പം അവരുടെ സുഹൃത്തായ ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടിലേക്കു പോയിരുന്നു. അവിടെ യേശുക്രിസ്തുവിന്റെ ചിത്രം കണ്ടപ്പോള്‍ ഈ കുട്ടി പെട്ടെന്ന് കണ്ണുപൊത്തുകയാണ് ചെയ്തത്.” അധ്യാപിക പറയുന്നു.
“ആ രക്ഷിതാവ് പറഞ്ഞത് ഇവന്‍ ഇങ്ങനെ റിയാക്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല” എന്നാണ്” അധ്യാപിക കൂട്ടിച്ചേര്‍ത്തു.
താന്‍ മൂന്ന് മുസ്‌ലിം സ്‌കൂളുകളില്‍ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ പീസ് സ്‌കൂള്‍ പോലെ റിലീജ്യസ് ആയി പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനം കണ്ടിട്ടില്ല. ഇവിടെ അസംബ്ലികളില്‍ പോലും ആയത്തും ഹദീസും മറ്റുമാണ് ചൊല്ലുന്നത്.
ഡിഗ്രി കഴിഞ്ഞ് കുറച്ചുകാലത്തിനുള്ളിലാണ് താന്‍ ഇവിടെ ജോലി ചെയ്തത്. മറ്റു സ്ഥാപനങ്ങളില്‍ പഠിപ്പിച്ചു പരിചയമില്ലാത്തതിനാല്‍ ഇവിടുത്തെ രീതികള്‍ കണ്ടപ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. ഈ സ്ഥാപനത്തിന് സി.ബി.എസ്.ഇ അംഗീകാരം പോലും ഇല്ല എന്ന് ഇപ്പോള്‍ വാര്‍ത്തകള്‍ വന്നപ്പോഴാണ് മനസിലായതെന്നും അവര്‍ പറയുന്നു.
ആ സമയത്ത് അഞ്ച് അധ്യാപകരാണ് മറ്റു മതത്തില്‍ നിന്നുള്ളവരായി ഉണ്ടായിരുന്നത്. ഉസ്താദുമാരില്‍ പലരും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു.