| Friday, 10th August 2012, 12:59 pm

ചായ ദേശീയപാനിയമാക്കണമെന്ന് വാണിജ്യകാര്യസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചായ ദേശീയ പാനീയമായി പ്രഖ്യാപിക്കണമെന്ന്‌ വാണിജ്യകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്ത്യയിലെ 83% വീടുകളിലും ചായയുടെ ഉപഭോഗമുണ്ടെന്നും 96 – 99% പ്രദേശങ്ങളിലും ചായ വ്യാപകമായിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.[]

പാക്കിസ്ഥാനില്‍ കരിമ്പ് ജ്യൂസും ചൈനയില്‍ ഗ്രീന്‍ ടീയും ദേശീയ പാനീയമായി ഏറെക്കാലം മുന്‍പേ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് തേയില കയറ്റുമതി ചെയ്യുന്നതില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

അതിനാല്‍ ചായ ദേശീയപാനിയമാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് വാണിജ്യകാര്യ സമിതിയുടെ വാദം. ലോകത്തെ തേയില കയറ്റുമതിയില്‍ 12% ആണ് ഇന്ത്യയുടെ വിഹിതം. ഗുണനിലവാരം കുറയുന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തേയിലയ്ക്ക് വിലയിടിയുന്ന പ്രശ്‌നം ഗൗരവത്തിലെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more