| Wednesday, 13th February 2019, 12:51 pm

'ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണം'; പാര്‍ലമെന്റില്‍ ടി.ഡി.പി എം.പിമാരുടെ പ്രതിഷേധം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലുങ്കുദേശം പാര്‍ട്ടി എം.പി മാര്‍ പാര്‍ലിമെന്റില്‍ നടത്തുന്ന പ്രതിഷേധം ഇന്നും തുടരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടാണ് ടി.ഡി.പി എം.പി മാരുടെ പ്രതിഷേധം.

“ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെടുന്നു ” എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ഇവരുടെ പ്രതിഷേധം.

മുന്‍പ് ഇതേ കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു റാംനാഥ് കോവിന്ദിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

ALSO READ: കര്‍ണാടക ബി.ജെ.പി എം.പിയുടെ ബാങ്ക് അക്കൗണ്ടും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു; ഹാക്കര്‍ കവര്‍ന്നത് 20 ലക്ഷം

ജനുവരി 11ന് കേന്ദ്രസര്‍ക്കാരിനെതിരെയും മോദിക്കെതിരെയും എന്‍.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ “ധര്‍മ്മ പോരാട്ട ദീക്ഷ” എന്ന പേരില്‍ പ്രതിഷേധ പരിപാടിയും നടത്തി. പരിപാടിക്ക് ഐക്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നോതാക്കളും എത്തിയിരുന്നു

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശരത് യാദവി തുടങ്ങിയവര്‍ ദല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ധര്‍ണ്ണയില്‍ പങ്കെടുത്തിരുന്നു.



We use cookies to give you the best possible experience. Learn more