| Friday, 22nd April 2022, 10:04 am

ഒരു സെക്കന്റില്‍ അംഗത്വമെടുത്തത് 8,768 ആളുകള്‍; അവകാശവാദവുമായി ടി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: ഒരു സെക്കന്റില്‍ 8,768 ആളുകള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തെന്ന് ടി.ഡി.പി.

ടി.ഡി.പിയില്‍ 70 ലക്ഷത്തിലധികം പ്രതിബദ്ധതയുള്ള അംഗങ്ങളുണ്ടെന്നും മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചുകഴിഞ്ഞപ്പോള്‍, ഒരു സെക്കന്റിനുള്ളില്‍ 8,768 ഹിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായ്ഡു അവകാശപ്പെട്ടു. ഇത് പ്രവര്‍ത്തകര്‍ക്കിടയി ആവേശം കൂട്ടിയെന്നും ചന്ദ്രബാബു പറഞ്ഞു.

പേപ്പര്‍ രഹിത അംഗത്വ ഡ്രൈവിന് പാര്‍ട്ടി തുടക്കം കുറിച്ചിരുന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം, ‘മന ടി.ഡി.പി ആപ്പ്’ എന്നിവയിലൂടെ ആര്‍ക്കും പാര്‍ട്ടിയില്‍ ചേരാം.

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹായിക്കാന്‍ പാര്‍ട്ടിയില്‍ ചേരാന്‍ സമാന ചിന്താഗതിക്കാരായ എല്ലാവരോടും നായിഡു അഭ്യര്‍ത്ഥിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണം കടുത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ജനങ്ങളെ മാനസിക രോഗികളാക്കി മാറ്റുകയും ചെയ്തുവെന്നും ടി.ഡി.പി മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ തുടക്കം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ടി.ഡി.പി ജനറല്‍ സെക്രട്ടറി നാരാ ലോകേഷ് ആരോപിച്ചു.

ടി.ഡി.പിയുടെ പേപ്പര്‍ലെസ് എന്റോള്‍മെന്റ് പ്രോഗ്രാമിന് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമാണ് വൈ.എസ്ആര്‍സി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: TDP launches digital membership drive, claims 8,768 hits in one second

We use cookies to give you the best possible experience. Learn more