ഹൈദരാബാദ്: പാരസെറ്റാമോള്‍ കഴിച്ചാല്‍ കൊറോണ വൈറസ് ബാധ അവസാനിപ്പിക്കാന്‍ കഴിയുമെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി തെലുങ്ക്‌ദേശം പാര്‍ട്ടി. മുഖ്യമന്ത്രി തന്റെ സ്വഭാവം കൊണ്ട് ചിരിപ്പിക്കുകയാണെന്നാണ് തെലുങ്ക് ദേശം പാര്‍ട്ടി നേതാവായ അയ്യന പത്രടുവിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞായറാഴ്ചയാണ് ജഗന്‍മോഹന്‍ റെഡ്ഡി വിവാദ പ്രതികരണം നടത്തിയത്. പല കേസുകളും പാരസെറ്റാമോള്‍ കൊണ്ട് മാറിയിട്ടുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ച തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി തെറ്റാണെന്നുമാണ് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞത്.
‘വൈറസ് ബാധിച്ചത് നേരത്തെ തന്നെ വയ്യാത്തവര്‍ക്കാണ്. അവര്‍ക്കാണ് അപകടവും സമ്മാനിച്ചത്. 80%ആളുകളും നല്ല ആരോഗ്യവാന്‍മാരാണ്. അവരെ രോഗം ബാധിക്കുകയില്ല. അത് വരും പോവുകയും ചെയ്യും. അത് മരുന്നു കൊണ്ട് മാറിയേക്കാം. ആ മരുന്ന് പാരസെറ്റാമോളാണ്’ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.
‘മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സ്വഭാവം കണ്ട് ആളുകള്‍ ചിരിക്കുകയാണ്. ജഗന്‍മോഹന്‍ റെഡ്ഡി ഒട്ടും ആലോചിക്കാതെയാണ് സംസാരിക്കുന്നത്. പാരാസെറ്റാമോളും ബ്ലിച്ചിംഗ് പൗഡറും ഉപയോഗിച്ച് എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് അദ്ദേഹം കരുതുന്നത്. ആരോഗ്യ സെക്രട്ടറി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. റെഡ്ഡിക്ക് അദ്ദേഹത്തോട് ചോദിക്കാമായിരുന്നില്ലേ’, അയ്യന പത്രടു പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ