| Monday, 2nd January 2017, 6:05 pm

ലോധ റിപ്പോര്‍ട്ട്; ടി.സി മാത്യു കെ.സി.എ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്


കെ.സി.എ സെക്രട്ടറി ടി.എന്‍ അനന്ത നാരായണനും വൈസ് പ്രസിഡന്റുമാരായ ടി.ആര്‍ ബാലകൃഷ്ണന്‍, എസ്.ഹരിദാസ്, സുനില്‍ കോശി ജോര്‍ജ്ജ്, റോങ്കഌന്‍ ജോണ്‍ എന്നിവരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്


കൊച്ചി: ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷനിലും മാറ്റം. പ്രസിഡന്റ് ടി.സി മാത്യു അടക്കം അഞ്ച് പേര്‍ ബോര്‍ഡില്‍ നിന്നും സ്ഥാനമൊഴിഞ്ഞു. കെ.സി.എ സെക്രട്ടറി ടി.എന്‍ അനന്ത നാരായണനും സ്ഥാനമൊഴിഞ്ഞിട്ടുവൈസ് പ്രസിഡന്റുമാരായ ടി.ആര്‍ ബാലകൃഷ്ണന്‍, എസ്.ഹരിദാസ്, സുനില്‍ കോശി ജോര്‍ജ്ജ്, റോങ്കഌന്‍ ജോണ്‍ എന്നിവരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

വൈസ് പ്രസിഡന്റുമാരായ ടി.ആര്‍ ബാലകൃഷ്ണന്‍, എസ്.ഹരിദാസ്, സുനില്‍ കോശി ജോര്‍ജ്ജ്, റോങ്കഌന്‍ ജോണ്‍ എന്നിവരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ബി. വിനോദ് കുമാറാണ് പുതിയ കെ.സി.എ പ്രസിഡന്റ്. ജയേഷ് ജോര്‍ജ് സെക്രട്ടറിയുമായും ചുമതലയേല്‍ക്കും. നിലവില്‍ കെ.എസി.എയുടെ ട്രഷററാണ് ജയേഷ് ജോര്‍ജ്ജ്.


Read more: കുമ്മനത്തെ വേദിയിലിരുത്തി സമാധാനത്തിന്റെ പ്രാധാന്യം ഉപദേശിച്ച് ബിനോയ് വിശ്വം: പ്രസംഗത്തിനിടെ കുമ്മനം ഇറങ്ങിപ്പോയി


ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി ഇന്ന് പുറത്താക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കെ.സി.എയിലും സ്ഥാന മാറ്റമുണ്ടാകുന്നത്.

70 വയസുകഴിഞ്ഞവരും ഒന്‍പത് വര്‍ഷത്തിലധികം ഭാരവാഹിയായിരുന്നവരും ബി.സി.സി.ഐയുടെയും സംസ്ഥാന ക്രിക്കറ്റ് സമിതികളുടെയും ഭാരവാഹിത്വം വഹിക്കരുതെന്ന് ലോധകമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് രാജിവെക്കുന്നതെന്ന് ടി.സി മാത്യു പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനായി സുപ്രീം കോടതിയാണ് ലോധ സമിതിയെ നിയോഗിച്ചിരുന്നത്.സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.സി.സി.ഐ ഇതിന് തയ്യാറായിരുന്നില്ല.


Also read: അധികാരത്തിലെത്തിയശേഷം മോദി നടത്തിയ 10 യൂടേണുകള്‍: എല്ലാ മോദി ആരാധകരും വായിച്ചിരിക്കാന്‍


We use cookies to give you the best possible experience. Learn more