| Thursday, 12th September 2024, 1:07 pm

ബിയോണ്‍സെയെയും കടത്തിവെട്ടി ടെയിലര്‍ സ്വിഫ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബുധനാഴ്ച രാത്രി നടന്ന എം.ടി.വി വീഡിയോ മ്യൂസിക് അവാര്‍ഡിലെ ഏറ്റവും വലിയ അവാര്‍ഡായ വീഡിയോ ഓഫ് ദി ഇയര്‍ അവാര്‍ഡ് പോപ്പ് മെഗാസ്റ്റാര്‍ ടെയ്ലര്‍ സ്വിഫ്റ്റ് നേടി. ‘ഫോര്‍ട്നൈറ്റ്’ എന്ന ബ്ലാക് ആന്‍ഡ് വൈറ്റ് വീഡിയോയിലൂടെയാണ് സ്വിഫ്റ്റ് ഈ വര്‍ഷത്തെ പുരസ്‌കാരം സ്വന്തമാക്കിയത്.

ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡും സ്വന്തമാക്കിയ ടെയിലര്‍, ഏറ്റവും കൂടുതല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ നേടുന്ന താരവുമായി. വി.എം.എകളില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ആര്‍ട്ടിസ്റ്റായി മാറിയ ടെയിലര്‍ സ്വിഫ്റ്റ് ബിയോണ്‍സെയെയും മറികടന്നു. ഇതുവരെ 26 വി.എം.എകളാണ് ബിയോണ്‍സെ നേടിയിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച ലഭിച്ച അവാര്‍ഡുകളോടെ 30 വി.എം.എകളാണ് ടെയിലര്‍ തന്റെ അക്കൗണ്ടിലാക്കിയത്.

ഈ രണ്ട് അവാര്‍ഡുകള്‍ക്കും പുറമെ മികച്ച പോപ്പ് ആര്‍ട്ടിസ്റ്റിന് നല്‍കുന്ന ‘മികച്ച പോപ്പ്’ അവാര്‍ഡും, ‘ഫോര്‍ട്നൈറ്റ്’ എന്ന വീഡിയോയില്‍ പോസ്റ്റ് മലോണിനൊപ്പം കൊളാബോറേഷന്‍ നടത്തിയ ടെയിലറിന് മികച്ച കൊളാബോറേഷനുള്ള അവാര്‍ഡും ‘ഫോര്‍ട്ട്നൈറ്റ്’ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തതിനുള്ള മികച്ച ഡയറക്ഷന്‍ അവാര്‍ഡും അവര്‍ നേടി.

ടെയിലറിനെ കൂടാതെ ബിയോണ്‍സ്, എമിനെം. കെന്‍ഡ്രിക് ലാമര്‍, മിസ്സി എലിയട്ട്, റിഹാന എന്നിവര്‍ക്ക് മാത്രമാണ് മികച്ച വി.എം.എ അവാര്‍ഡ് ഒന്നിലധികം തവണ നേടാന്‍ കഴിഞ്ഞിട്ടുള്ളു. ഇവരെല്ലാവര്‍ക്കും തന്നെ രണ്ടു തവണയാണ് വി.എം.എ ലഭിച്ചിട്ടുള്ളത്.

Content Highlight: Taylor Swift Becomes Most Decorated Solo  Artist Of All Time

We use cookies to give you the best possible experience. Learn more