| Wednesday, 5th January 2022, 11:08 pm

മറന്നുവെച്ച 20 ലക്ഷം രൂപ ഉടമയെ തേടിപ്പിടിച്ച് തിരിച്ചേല്‍പ്പിച്ചു; നൈജീരിയന്‍ പൗരനായ ഡ്രൈവറെ ആദരിച്ച് യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: ഷാര്‍ജയില്‍ യാത്രക്കാരന്‍ മറന്നുവെച്ച 100,000 ദിര്‍ഹം അടങ്ങിയ ബാഗ് തിരികെ നല്‍കിയ ടാക്‌സി ഡ്രൈവറെ ആദരിച്ച് യു.എ.ഇ. നൈജീരിയന്‍ പൗരനായ അബ്രഹാമാണ് സ്വന്തം വാഹനത്തില്‍ നിന്ന് ലഭിച്ച 20 ലക്ഷം രൂപ ഉടമക്ക് തിരിച്ചേല്‍പ്പിച്ചത്.

ഷാര്‍ജ ടാക്സിയാണ് അബ്രഹാമിന് ആദരവ് നല്‍കിയത്. സത്യസന്ധതയും വിശ്വാസ്യതയും കണക്കിലെടുത്താണ് ആദരം.

യാത്രക്കാരന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് പണമടങ്ങയിയ ബാഗ് അബ്രഹാമിന്റെ ശ്രദ്ധയില്‍പെടുന്നത്. പിന്നീട് ഉടമയെ തേടിപ്പിടിച്ച് പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

ഷാര്‍ജ ടാക്‌സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ്  അല്‍കിന്ദി അബ്രഹാമിനെ അഭിനന്ദിച്ചു. ഇത്തരത്തില്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന ഡ്രൈവര്‍മാരെ നിയമിക്കുന്ന കമ്പനികളെ അദ്ദേഹം പ്രശംസിച്ചു.

യാത്രക്കാര്‍ക്ക് ടാക്സി വാഹനങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഉപകരിക്കുമെന്നും അല്‍കിന്ദി പറഞ്ഞു.

യാത്രക്കാരുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ ഉടമകള്‍ക്ക് തിരിച്ചെത്തിക്കാന്‍ അബുദാബിയിലെ ടാക്സി വാഹനങ്ങള്‍ ശ്രമിക്കാറുണ്ട്. ഡ്രൈവര്‍മാരുടെ സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും കമ്പനികള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഷാര്‍ജ ടാക്‌സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

മറന്നുവെച്ച സാധനങ്ങള്‍ ലഭിക്കാന്‍ യാത്രക്കാര്‍ക്ക് 600525252 നമ്പറില്‍ ബന്ധപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Taxi driver in UAE returns Dh100,000 forgotten by passenger

Latest Stories

We use cookies to give you the best possible experience. Learn more